വീണ്ടും മീനാക്ഷിക്ക് വിമര്‍ശനം.. ഇത് നഗ്നതാ പ്രദര്‍ശനമല്ലേ.. ധരിച്ച വസ്ത്രം വീട്ടുകാര്ക്കിഷ്ടമായോ…
അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം.. മുലക്കച്ചകെട്ടാന് സമരം ചെയ്യണ്ട നാട്ടിലാണ് ഇതെല്ലാം എന്നതാണ് ശ്രദ്ധേയം..’ഉടന്‍ പണം’ ത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി രവീന്ദ്രന്. ‘പ്രേമലു’വാണ് താരത്തിന്റെ പുതിയ സിനിമ. സിനിമയുടെ പ്രമോഷനെത്തിയ മീനാക്ഷിയുടെ വിഡിയോ ശ്രദ്ധനേടിയതോടെ അവരുടെ വസ്ത്രത്തെ പറ്റിയായി സംസാരം. നിരവധി പേരാണ് നടിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്.
പിസ്ത ഗ്രീന്‍ നിറത്തിലുള്ള ബോഡികോണ്‍ ഗൗണിലാണ് മീനാക്ഷി പരിപാടികള്‍ക്കെത്തിയത്. ഡീപ്പ് വി നെക്ക് ഗൗണിന് വളരെ കനം കുറഞ്ഞ സ്ലീവാണ് നല്‍കിയത്. ഹൈസ്ലിറ്റും ഗൗണിന് നല്‍കിയിട്ടുണ്ട്. വസ്ത്രത്തിന്റെ ബാക്കിലും സ്ട്രാപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതാണ് പലരെയും ചൊടിപ്പിച്ചത് നിരവധി പേരാണ് മീനാക്ഷിയുടെ വസ്ത്രത്തെ വിമര്‍ശിക്കുന്നത്. ഇത് നഗ്നതാ പ്രദര്‍ശനം അല്ലേ, വീട്ടുകാര്‍ ഇതൊന്നും കാണുന്നില്ലേ, എന്നെല്ലാം പലരും കമന്റ് ചെയ്യുന്നു.
എന്നാല്‍, വസ്ത്രത്തിന്റെ പേരില്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങളെയൊന്നും കാര്യമാക്കാത്തയാളാണ് മീനാക്ഷി. പറയുന്നവര്‍ പറയട്ടെ എന്നാണ് നിലപാടെടുക്കാറ്, ‘ഞാന്‍ എന്ത് ധരിക്കണം എന്നതില്‍ എനിക്ക് വ്യക്തമായിട്ടുള്ള ധാരണ ഉണ്ട്. വിമര്‍ശനങ്ങളൊന്നും ബാധിക്കുന്ന കാര്യമല്ല. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാന്‍ ധരിക്കുന്നത്. പിന്നെ ഫോട്ടോ കണ്ടിട്ട് വൃത്തികേട് എന്നൊക്കെ പറയുന്നത് അത് കാണുന്നവരുടെ കണ്ണിലെ പ്രശ്നമാണ്. എന്നെ ബോഡി ഷെയിം ചെയ്യുന്ന, ഞാന്‍ മെലിഞ്ഞതാണ് എന്നു പറയുന്ന ആളുകളാണ് ആ കോസ്റ്റ്യൂം കണ്ട് വൃത്തികേട് കണ്ടുപിടിക്കുന്നവര്‍. എന്നെ ഹരാസ് ചെയ്യുന്നതോ ഇങ്ങനത്തെ കമന്റ്സ് വായിക്കുന്നതോ എനിക്ക് വിഷയമുള്ള കാര്യമല്ല. പക്ഷേ, എന്റെ വീട്ടുകാരെ പറ്റി പറയുമ്പോഴാണ് അതു പ്രശ്നമാകുന്നത്. അവര്‍ക്ക് ചിലപ്പോള്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നും മീനാക്ഷി മുന്‍പു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.. അതുതന്നെയാണ് ഇപ്പോഴും താരത്തിന് പറയാനുള്ളത് .FC