നടി അസിന്റെ മുഖമുള്ള നടി കൈലി മരിച്ച നിലയില്‍, 16 വയസ്സ് പ്രായം – നടുക്കും മാറുന്നില്ല ……

അപ്രതീക്ഷിത വിയോഗ വാര്‍ത്ത, വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍, വെറും പതിനാറ് വയസ്സില്‍ എല്ലാ സ്വപ്നങ്ങള്‍ക്കും അറുതി വന്നിരിക്കുന്നു… പലപ്പോഴും അസിനെ പോലെ തോന്നിപ്പിക്കുന്നതു കൊണ്ടാണ് കൈലിയപോസിക്ക് ഇന്ത്യയിലും ആരാധകരായത്,.
സമൂഹ മാധ്യമങ്ങളിലെ മീമുകളിലൂടെ പ്രശസ്തി നേടിയ നടി കൈലിയപോസിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. വാഷിങ്ടണിലെ ബിര്‍ച്ച് ബേ സ്റ്റേറ്റ് പാര്‍ക്കില്‍ ബുധനാഴ്ചയാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യ സൂചനകള്‍. കൈലിയയുടെ അമ്മ മാര്സിപോസിയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത് എനിക്ക് വാക്കുകളില്ല, സുന്ദരിക്കുട്ടി യാത്രയായിരിക്കുന്നു. കൈലിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അതീവ ദു:ഖിതരാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- മാര്‍സി പോസ്റ്റ് ചെയ്തു.
അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ടിഎല്‍സിയില്‍ സംപ്രേക്ഷണം ചെയ്ത ‘ടോഡ്ലേഴ്സ് ആന്‍ഡ് ടിയാരാസ് എന്ന ഷോയിലൂടെയാണ് കൈലിയ ശ്രദ്ധ നേടുന്നത് അഞ്ചാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഈ ഷോയില്‍ കൈലിയ ചിരിക്കുന്ന രംഗം സമൂഹ മാധ്യമങ്ങളില്‍ മീമുകളും ജിഫുകളുമായി ആഘോഷിക്കപ്പെട്ടിരുന്നു. മിസ് ടീന്‍ വാഷിംഗ്ടണ്‍ മത്സരത്തിലും കൈലിയ പങ്കെടുത്തിട്ടുണ്ട്.
ഏവിയേഷനില്‍ പഠനം പൂര്‍ത്തിയാക്കി പൈലറ്റാവുക എന്നതായിരുന്നു കൈയിലിയുടെ ഏറ്റവും വലിയ സ്വപ്നം, വലിയ വലിയ സ്വപ്നങ്ങളും പേറി നടന്ന അവളെന്തിന്… ആരെ തോല്പ്പികാന് ജീവിതം അവസാനിപ്പിച്ചു ആ ചോദ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്… ആദരാഞ്ജലികളോടെ FC