വിവാഹം കഴിഞ്ഞ മൈഥിലിയെ ആശിര്‍വദിക്കാന്‍ വന്‍ താര നിര…. ഭര്‍ത്താവിന് ഞെട്ടല്‍!!!
ഇന്നലെയായിരുന്നു ഗുരുവായൂര്‍ കണ്ണനെ സാക്ഷിയാക്കി താമര മാലയും തുളസിമാലയും അണിഞ്ഞുകൊണ്ടു മലയാളികളുടെ ഇഷ്ടനടി മൈഥിലി സമ്പത്തിനുമുന്നില്‍ തലകുനിഞ്ഞു താലി ഏറ്റുവാങ്ങി, അതിന്റെ പാര്‍ട്ടി ഇന്നലെ കൊച്ചിയില്‍ നടന്നപ്പോള്‍ സമ്പത്തുപോലും ഞെട്ടുന്ന രീതിയിലാണ് താരങ്ങള്‍ അനുഗ്രഹിക്കാനായി അണി നിരന്നത്, മരത്തിന്റെ മുകളില്‍ വച്ചാണ് ആദ്യമായി പ്രണയം പരസ്പരം പങ്കുവയ്ക്കുന്നതെന്ന് നടി മൈഥിലി. വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രസകരമായ ഇക്കാര്യം നടി പങ്കുവച്ചത്.
മൈഥിലിയുടെ വരന് സമ്പത്ത് ആര്‍ക്കിടെക്റ്റ് ആണ്. സമ്പത്ത് ഒരു ട്രീ ഹൗസ് നിര്‍മ്മിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തു വരുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പ്രണയമാകുന്നതും രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേഞ്ച്ഡ് മേരേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞു. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താന്‍ എതിരല്ലെന്നും സമ്പത്ത് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു. ജോജു ജോര്‍ജ്, സ്രിന്ത, അഹാനകൃഷ്ണ, നിമിഷ് രവി, ഗ്രേസ് ആന്റണി, സിദ്ധാര്‍ഥ് ഭരതന്, അബു സലിം തുടങ്ങി നിരവധി പേര് വിരുന്നില്‍ സംബന്ധിച്ചു. ബ്രെറ്റി ബാലചന്ദ്രന് എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറിയത് നവദമ്പതികള്‍ക്ക് മംഗളം നേരുന്നു FC