നടി സാനിയ ഇയ്യപ്പന്‍ രക്ഷിച്ചത് മൂന്നരക്കോടി ജനങ്ങളെ.. ചുരുട്ടികെട്ടിയത് ഇവനെ.. താരത്തിന് കട്ട സപ്പോര്‍ട്ട്…
എന്തൊക്കയോ പ്രതീക്ഷിച്ചു കിട്ടിയത് പ്രതീക്ഷിച്ചതിലും കൂടുതലായിപ്പോയി, സിനിമയുടെ റിലീസ് ദിവസം തിയറ്ററുകളിലെത്തി റിവ്യു പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആളുകളാണ് സന്തോഷ് വര്‍ക്കിയും അലന് ജോസ് പെരേരയും. ഇപ്പോഴിതാ അലന് ജോസിന് നടി സാനിയ ഇയ്യപ്പന്‍ നല്കിയ മറുപടിയാണ് മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റുന്നത്.
”സാനിയ ഇയ്യപ്പന്‍ കമന്റ് ചെയ്താല്‍ റിവ്യുവും ഡാന്‍സും നിര്‍ത്തുമെന്നു” പറഞ്ഞ അലന്റെ ഒരു റീല്‍ വിഡിയോ വൈറലായിരുന്നു. ഒട്ടും വൈകാതെ റീലില്‍ സാനിയയുടെ മറുപടിയെത്തി. ‘നിര്‍ത്തിക്കോ’ എന്നായിരുന്നു മറുപടി കമന്റ്. നിരവധി പേരാണ് സാനിയയ്ക്കു നന്ദി പറഞ്ഞുകൊണ്ട് എത്തുന്നത്. ‘സാനിയ സമൂഹത്തിനു വേണ്ടി വലിയ ഉപകാരമാണ് ചെയ്തത്’, ‘3.5 കോടി ജനങ്ങളെ രക്ഷിച്ചു’, ‘സാനിയാ, ഈ ഉപകാരം ഒരിക്കലും മറക്കില്ല, നിങ്ങള്‍ മലയാള സിനിമയെ രക്ഷിച്ചു’ എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍. ‘പറഞ്ഞ വാക്കിനു വിലയുണ്ടെങ്കില്‍ ഇതോടെ ഈ പരിപാടി നിര്‍ത്തണം” എന്ന് പെരേരയെ ഓര്മിപ്പിക്കുന്നവരെയും കമന്റില്‍ കാണാം. ഡാന്‍സ് കളിച്ചും റിവ്യൂ പറഞ്ഞുമാണ് പെരേര ശ്രദ്ധ നേടിയത്. ഏതായാലും ഇനി സഹിക്കേണ്ടി വരില്ലെന്നു കരുതാം FC