എട്ടുനിലയില്‍ പൊട്ടുമെന്നു സ്വപ്നത്തില്‍ കരുതിയില്ല രജനികാന്തിന്റെ മകള്‍ ഐശ്വര്യ.. ലാല്‍ സലാമിന്റെ പരാജയം ഭീകരം…
ഐശ്വര്യ രജിനികാന്തിന്റെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ലാല്‍ സലാം. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അതിഥി താരമായി രജിനികാന്തും എത്തിയിരുന്നു.
‘ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വല്‍ കാണാതെപോയി. ഹാര്‍ഡ് ഡിസ്ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി അത്.
ഞങ്ങളുടെ ഷൂട്ടിങ് കണ്ടവര്‍ക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. യൂണിറ്റ് എന്ന് പറഞ്ഞാല്‍ 1000 മുതല്‍ 2000 വരെ ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാര്‍ത്ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. ക്യാമറ ആംഗിളുകളെക്കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അത് ചിത്രീകരിച്ചത്. ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു. 21 ദിവസം ചിത്രീകരിച്ച ഫുട്ടേജും അത്തരത്തില്‍ നഷ്ടമായിഎന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ് അവസാനിച്ചിരുന്നു.
വിഷ്ണു വിശാല്‍, അച്ഛന്, സെന്തില്‍ അയ്യ എല്ലാവരും ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്കുവേണ്ടി അച്ഛനും ഗെറ്റപ്പ് മാറ്റി. ഫുട്ടേജ് കണ്ടെത്താന്‍ കഴിഞ്ഞില്ല. റീ ഷൂട്ട് ഒട്ടുമേ സാധ്യമായിരുന്നില്ല. എന്ത് ഫുട്ടേജ് ആണോ കൈയിലുള്ളത് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. അത് വലിയ വെല്ലുവിളി ആയിരുന്നു. എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടും എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ചില പാച്ച് ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു. എന്നാല്‍ ഇത് സംഭവിച്ചിട്ടും ചിത്രത്തിലൂടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാന്‍ സാധിച്ചില്ല,’ ഐശ്വര്യ രജനികാന്ത് പറഞ്ഞു. FC