പേളി മാണിയുടെ രണ്ടാമത്തെ കണ്മണിയിതാ.. ആര്‍ക്കും കണ്ടുമതിവരുന്നില്ല.. ലേബര്‍റൂം ഫോട്ടോകളാണ് …
ഒന്‍പതുമാസത്തെ നിറവയര്‍.. ആ കുഞ്ഞും കൈകളിലേക്ക്.. തന്റെ രണ്ടാമത്തെ കണ്മണിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി പേളി മാണി. ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത ഫോട്ടോയ്ക്ക് ഒപ്പം ഹൃദ്യമായ കുറിപ്പും പേളി പങ്കുവച്ചു ‘നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു. ഇതാദ്യമായാണ് ഞാനവളെ എടുക്കുന്നത്. അവളുടെ മൃദുവായ ചര്‍മ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി എന്നും ഓര്‍മ്മിക്കപ്പെടും…ആനന്ദ കണ്ണീര് പൊഴിയുകയാണ്, ഇന്ന് ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ അഭിമാനിയായ അമ്മയാണ്. നിങ്ങള്‍ എല്ലാവരും സ്നേഹ പ്രാര്‍ത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ കൊച്ചുകുടുംബം ഇത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതില്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറയുകയാണ്. എല്ലാവര്ക്കും ഒരുപാട് നന്ദി’, എന്നാണ് പേളി മാണി കുറിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരങ്ങള്‍ക്ക് ആശംസയുമായി രംഗത്തെത്തിയത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദാണ് അറിയിച്ചത്.നിലക്ക് ഒരു കുഞ്ഞനുജത്തിയെക്കൂടി കിട്ടി. FC