സീരിയല്‍ നടി അമൃത നായരുടെ വിവാഹതിയ്യതി കുറിച്ചു 2030 വരെ കാത്തിരിക്കണം എന്ന് അമ്മ.. ഇല്ലാത്തത് പക്വത…
ഇഷ്ടനടി അമൃതക്ക് വയസ് 27 ആയി വിവാഹക്കാര്യം ചോദിക്കുമ്പോള്‍ അമ്മപറയുന്നത് പക്വതവന്നില്ല മുപ്പതാകട്ടെ എന്നാണ്.. അമൃത നായരുടെ വിവാഹത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. നടി അഭിനയിക്കുന്ന ലൊക്കേഷനില്‍ നിന്നും പങ്കുവെക്കുന്ന വീഡിയോസാണ് ഇത്തരം വാര്‍ത്തകള്‍ക്ക് കാരണം.
എന്നാല്‍ അമൃതയുടെ വിവാഹം മൂന്ന് വര്‍ഷം കൂടി കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളുവെന്ന് പറയുകയാണ് നടിയുടെ അമ്മയായ അമ്പിളി. ഒരു ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമൃതയും അമ്മയും. 2030 വരെ വിവാഹം ഉണ്ടാകില്ല എന്നാണ് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അമൃതയുടെ അമ്മ മറുപടി നല്‍കിയത്. കെട്ടിച്ചു വിടേണ്ട സമയം ആകുമ്പോള്‍ വിവാഹം കഴിപ്പിക്കും. ഏതു സെറ്റില്‍ ചെന്നാലും ഇവള്‍ക്ക് പക്വത വന്നിട്ടില്ല എന്നാണ് പറയുന്നത്, ആദ്യം അതുണ്ടാകട്ടെ. ഒരു മൂന്നുവര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടാകൂ. ഒരു കുഞ്ഞൊക്കെ ഉണ്ടായാല്‍ അതിനെ വളര്‍ത്താന്‍ ഒക്കെ അറിയണ്ടേ. എന്റെ മോന് യുകെയില്‍ പോയി വരട്ടെ എന്നും അമൃതയുടെ അമ്മ വീഡിയോയിലൂടെ പ്രതികരിച്ചു.
അമൃതയ്ക്ക് എന്നും ജോലി ഉണ്ടാകണം എന്നാണ് ആഗ്രഹം. അടുത്ത സുഹൃത്തുക്കള്‍ വരെ മോശം കമന്റുകള്‍ ഇടുന്നുണ്ട് എന്ന് അറിയുമ്പോള്‍ ആണ് വിഷമം എന്നാണ് അമൃതക്ക് പറയാന്‍ ഉള്ളത്. അച്ഛന്റെ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ആളുകള്‍ ഇറിറ്റേറ്റ് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട് പലപ്പോഴായി അച്ഛന്റെ കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇനി കൂടുതല്‍ പറയാന്‍ താത്പര്യമില്ലെന്ന് അമൃതയും അമ്മയും പറയുന്നു. FC