നടി സാമന്തയുടെ രോഗം കണ്ടെത്തി മയോസിറ്റിസ്, എന്താണ് മയോസിറ്റിസ്? ഞെട്ടലാകും…
തീരെ പ്രതീക്ഷിക്കാത്തത് പക്ഷെ അവസ്ഥ വളരെ വലുതാണ്.. തൊലിപ്പുറത്തെ മാറാത്ത ചെറിച്ചിലും തടിപ്പും കാണിക്കാനാണ് അമേരിക്കയിലെത്തിയത്, നടി സാമന്ത റൂത്ത് പ്രഭുവിന് മയോസിറ്റിസ് രോഗം സ്ഥിരീകരിച്ചു. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചത്. കുറച്ച് മാസങ്ങളായി അതിനായി ചികിത്സയിലാണെന്നും താരം വെളിപ്പെടുത്തി. രോഗമുക്തി നേടാന്‍ കുറച്ച് സമയമെടുക്കുമെന്ന് അവര്‍ പറഞ്ഞു.
”ഞാന്‍ ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുണ്ട്.”- സാമന്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എഴുതി. എന്താണ് മയോസിറ്റിസ്?- സാമന്തയ്ക്ക് സ്ഥിരീകരിച്ചു മയോസിറ്റിസ്, ഒന്നല്ല, മറിച്ച് ഒരു കൂട്ടം അപൂര്‍വ ആരോഗ്യ അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും പേശികളെയും ആക്രമിക്കുന്ന ഒരു അവസ്ഥയാണിത്. പേശികളില്‍ വീക്കത്തിലേക്ക് നയിക്കുന്ന ഒന്നോ അതിലധികമോ കാരണങ്ങളാല്‍ ഈ രോഗം ഉണ്ടാകാം. പേശി വേദനയും ബലഹീനതയുമാണ് പ്രധാന ലക്ഷണങ്ങള്‍, ഇത് കാലക്രമേണ വഷളാകുന്നു. നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും നല്ല ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.ഡെര്‍മറ്റോമിയോസിറ്റിസ്, പോളിമയോസിറ്റിസ്, ഇന്‍ക്ലൂഷന്‍ ബോഡി മയോസിറ്റിസ് തുടങ്ങിയ കോശജ്വലന അവസ്ഥകള്‍ കഠിനമായ മയോസിറ്റിസിന് കാരണമാകും.
ലൂപ്പസ്, സ്ക്ലിറോഡെര്‍മ, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമാകാം. ചില മരുന്നുകള്‍, ഗുരുതരമായ ശാരീരിക പരിക്കുകള്‍ എന്നിവയ്ക്കൊപ്പം വൈറല്‍ അണുബാധകളും മയോസിറ്റിസ് പിടിപെടാന്‍ കാരണമാകും. ബലഹീനത കൂടാതെ, മറ്റ് ലക്ഷണങ്ങളില്‍ സാധാരണയായി ചുണങ്ങ്, ക്ഷീണം, കൈകളിലെ ചര്‍മ്മം കട്ടിയാകുക, ഭക്ഷണം വിഴുങ്ങാനും ശ്വസിക്കാനും ബുദ്ധിമുട്ട്, അതുപോലെ പേശികള്‍ക്ക് വേദനയും ബലമില്ലായ്മയുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ സാധാരണയായി കാലക്രമേണ വഷളാകുന്നു.ഞാന്‍ ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു…
ശാരീരികമായും വൈകാരികമായും…. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പോലും, എങ്ങനെയോ ആ നിമിഷം കടന്നുപോകുന്നു. സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്ന് മാത്രമേ അര്‍ത്ഥമാക്കൂ എന്ന് ഞാന്‍ ഊഹിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.. ഇതും കടന്നുപോകും’ എന്നാണ് സാമന്ത കുറിച്ചത് വേഗം മാറാന്‍ പ്രാര്‍ത്ഥിക്കാം. FC