മമ്മുട്ടിയെ സ്നേഹിക്കാന്‍ നടന് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക എത്തി…
![](https://filmcourtonline.com/wp-content/uploads/2022/10/MAMMOOTTY-JYOTHI.jpg)
ആരാധകര്‍ ഹാപ്പിയാണ് മമ്മുട്ടി ജ്യോതിക ജോഡികളായി വരുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി, ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കാതലില്‍ ജോയിന്‍ ചെയ്ത് തെന്നിന്ത്യന്‍ നായിക ജ്യോതിക.
ലൊക്കേഷനിലെത്തിയ ജ്യോതികയുടെ ചിത്രങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കളായ മമ്മൂട്ടിക്കമ്പനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ് ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.
തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്: ഷാജി നടുവില്‍. ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക്അപ്പ്: അമല്‍ ചന്ദ്രന്, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മാര്ട്ടിന് എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍. FC