രതിചിത്ര നടി ലിന്കാര്ട്ടര് അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍.. 36 വയസ്സിനിടയില്‍ ശരീരം കൊണ്ട് ചെയ്തത് ഒന്നുമില്ല…
ഒരായുസ്സില്‍ അനുഭവിക്കേണ്ട സുഖം മുഴുവന്‍ അനുഭവിക്കുകയും.. അതെല്ലാം പകര്‍ത്തി മറ്റുള്ളവരെ വികാര പുളകിതരാക്കുകയും ചെയ്ത അഡല്‍ട്ട് ചലച്ചിത്ര നടിയും മോഡലുമായ 36 കാരി കാഗ്നി ലിന് കാര്‍ട്ടറിനെ ഒഹായോയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം. നടിയുടേത് മാനസിക പ്രശ്നങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഒഹിയോയിലെ കുയാഹോഗാ കൗണ്ടി മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫീസ് കാഗ്നിയുടെ മൃതശരീരം ഏറ്റുവാങ്ങി.
കാഗ്നിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കുള്ള പണം സ്വരൂപിക്കുന്നതിനായി ഫിറ്റ്നസ് സ്റ്റുഡിയോ ഉടമകളായ രണ്ട് സ്ത്രീകള്‍ചേര്‍ന്ന് ഒരു വെബ് പേജ് തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ മുന്‍ പോള്‍ പരിശീലകര്‍ കൂടിയാണ് ഇവര്‍. തങ്ങളുടെ സ്റ്റുഡിയോകളിലൊന്നില്‍ കാഗ്നി സ്ഥിരമായി വരാറുണ്ടായിരുന്നെന്നും അക്രോണ്‍ എന്ന സ്ഥലത്ത് നടി സ്വന്തമായി പോള്‍ സ്റ്റുഡിയോ ആരംഭിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. 2019 നവംബറിലാണ് കാഗ്നി ക്ലീവ്ലന്‍ഡിലെ തങ്ങളുടെ സ്റ്റുഡിയോയിലേക്ക് ആദ്യമായി വന്നതെന്നും അവര്‍ വ്യക്തമാക്കി.ശ്രദ്ധേയമായ നിരവധി നേട്ടങ്ങളും കഴിവുകളും ഉണ്ടായിരുന്നിട്ടും, വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ കാഗ്നി മാനസികാരോഗ്യ പ്രശ്നങ്ങളുമായി പോരാടുകയായിരുന്നെന്ന് ഫണ്ട് റൈസിങ് പേജ് ചൂണ്ടിക്കാട്ടുന്നു. ആദരാഞ്ജലികള്‍ FC