ഇത്ര സുന്ദരികളെ ചുറ്റും ഇരുത്തി വിനീത് ശ്രീനിവാസന് ഇരിക്കുന്നത് കണ്ടോ.. മോഹന്‍ലാലിന് പോലും പറ്റിയിട്ടില്ല …
ഒന്നും പറയാനില്ല അസൂയപ്പെടുത്തുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്, സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസന്. വിനീതിന് ചുറ്റും ഒരു സംഘം സ്വപ്നസുന്ദരികള്‍, സത്യത്തില്‍ ആരെയും അസൂയപ്പെടുത്തുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഫസ്റ്റ്ലുക്കുമായാണ് ഒരു ജാതി ഒരു ജാതകം എന്ന സിനിമയുടെ വരവ്. വിനീതിന് ചുറ്റിനുമുള്ള ആ എട്ട് സുന്ദരികള്‍ ഇവരൊക്കെയാണ് നാട്ടുകാരിയായ നിഖിലാ വിമല്‍, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ, ഇന്ദുതമ്പി, രോമാഞ്ചത്തിലൂടെ വന്ന ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ നായികമാര്‍.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണന്, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. എന്തായാലും ഇതുവരെ മോഹന്‍ലാലിനു പോലും പറ്റാത്ത കിടു ഇടാവുമായാണ് വിനീതിന്റെ വരവ് FC