നടന് വിജയ് ബാബു ഒളിവില്‍, ബലാത്സംഗം കൂടാതെ ഒരു കേസുകൂടി പോലീസെടുത്തു…..
താന്‍ നിര്‍മ്മിച്ച സിനിമയില്‍ അവസരം നല്കിയ നടിയെ കൂടുതല്‍ മികച്ച അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നു നടി നല്കിയ പരാതിയിലാണ് പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്, എന്നാല്‍ താരം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി എടുത്തേക്കും. ബലാത്സംഗം കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസെടുക്കുക. പരാതിക്കാരിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പോലീസ്.
ഇന്നലെയാണ് വിജയ്ബാബുവിനെതിരെ പീഡനപരാതിയുമായി നടി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തു, വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ഉയര്‍ത്തിയിരിക്കുന്നത്. വിമെന്‍ എഗയ്ന്സ്റ്റ് സക്ഷ്വല്‍ ഹരാസ്മെന്റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ കുറിപ്പ് എത്തിയിരിക്കുന്നത്. എന്തായാലും കേസ് ഗൗരവമായി പോലീസ് അന്വേഷിക്കുന്നുണ്ട്, നടന് കീഴടങ്ങും കോടതിയില്‍ എന്നാണ് റിപ്പോര്‍ട്ട് FC