മലയാള നടി കാവേരിയുടെ മുന്‍ ഭര്‍ത്താവാണ് ഇന്നലെ മരണപ്പെട്ട സൂര്യ.. പ്രതീക്ഷിക്കാതെയുള്ള മരണത്തില്‍ ഞെട്ടല്‍…
മലയാളികള്‍ ഏറെ സ്നേഹിച്ച നടിയാണ് കാവേരി അവരെയായിരുന്നു സൂര്യ ആദ്യം വിവാഹം കഴിച്ചത്, പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന് സൂര്യകിരണിന്റെ അപ്രതീക്ഷിത വേര്‍പാടിലുള്ള ഞെട്ടലിലാണ് സിനിമാ ലോകം. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്ത ‘അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം.
നടി കാവേരിയുടെ മുന്‍ ഭര്‍ത്താവാണ്. മലയാളത്തില്‍ ഹിറ്റായി മാറിയ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. 1978ല്‍ പുറത്തിറങ്ങിയ
‘സ്നേഹിക്കാന്‍ ഒരു പെണ്ണ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. കോളിളക്കം, പടയോട്ടം, താളംതെറ്റിയ താരാട്ട്, ജീവിതം, കൂടുംതേടി, കടത്തനാടന്‍ അമ്പാടി, മൗനഗീതങ്ങള്‍, സത്യഭാമ, സഹ്യന്റെ മകന്, ചന്ദ്രഹാസം, നായാട്ട്, പടിക്കാത്തവന്‍ തുടങ്ങിയ 200ലേറെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.
സഹ്യന്റെ മകന്, മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്നീ സിനിമകള്‍ക്ക് കേന്ദ്ര ചലച്ചിത്ര പുരസ്കാരം നേടി. സഹ്യന്റെ മകന്, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് കേരള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു. മാസ്റ്റര്‍ സുരേഷ് എന്ന പേരിലാണ് ബാലതാരമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 2010 ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരാകുന്നത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട് സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു… ഇനിയെല്ലാം ഓര്‍മ്മകള്‍ മാത്രം.. FC