വിവാഹ പരാജയങ്ങള്‍ തളര്‍ത്താതെ വീണ്ടും നടി അമ്പിളിദേവി.. സെറ്റില്‍ കേരള സാരി പ്രദര്‍ശനത്തോടെ.. അടിപൊളി…
രണ്ടു വിവാഹ പരാജയങ്ങള്‍.. മോഹിപ്പിച്ചു ചതിച്ചതായിരുന്നു രണ്ടുപേരും എന്നിട്ടും അമ്പിളിദേവി കരുത്തോടെ മുന്നേറി.. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ അമ്പിളി ദേവി പങ്കുവെച്ച റീലാണ് വൈറലാകുന്നത്. വളരെ പ്രസന്നവതിയായി കസവു സാരിയുടുത്ത് സുന്ദരിയായാണ് റീലില്‍ താരം എത്തുന്നത്. ഗാനത്തിനൊപ്പം അഭിനയിക്കുകയാണ് താരം. ഡ്രാഫ്റ്റ് ക്ലിയറിങ് എന്നാണ് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഇത്ര നല്ല വീഡിയോ എന്താണ് പോസ്റ്റ് ചെയ്യാന്‍ വിട്ടുപോയതെന്ന സംശയത്തിലാണ് ആരാധകര്‍. സെറ്റ് സാരി, മലയാളം മെലഡീ തുടങ്ങിയ ഹാഷ് ടാഗുകളിലാണ് റീല്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ മകന് അജുക്കുട്ടന്റെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മക്കള്‍ക്കൊപ്പം കളിചിരികളുമായി സമയം ചെലവഴിക്കുന്നതും അവരെ ലാളിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടെങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് അമ്പിളി പറഞ്ഞിട്ടുള്ളത്.
ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നും നടി പറഞ്ഞിരുന്നു. FC