കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റ ധന്യ 500 മുളം മുല്ലയും റോസാപ്പൂവും നല്കി മോഡി മാലകൊടുത്തു.. ഭാഗ്യയുടെ കല്യാണം മംഗളം…
വളരെ മനോഹരമായ കല്യാണത്തിന് ഗുരുവായൂരപ്പനും സാക്ഷിയായി.. താരനിബിഡമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ പങ്കെടുത്തു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ചൊവ്വാഴ്ച്ച രാത്രിതന്നെ ഗുരുവായൂരില്‍ എത്തിയിരുന്നു.
നടന്മാരായ ജയറാം, ബിജു മേനോന്, ദിലീപ്, നടിമാരായ ഖുശ്ബു, കാവ്യാ മാധവന്, പാര്‍വതി, രചന നാരായണന് കുട്ടി, സരയു, സംവിധായകരായ ഹരിഹരന്, ഷാജികൈലാസ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. ഇനി ഡിസംബര്‍ 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിവാഹ വിരുന്ന് നടത്തും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20ാം തിയ്യതി തിരുവനന്തപുരത്തും റിസപ്ഷനുണ്ടാകും.
ഓറഞ്ച് സാരിയായിരുന്നു ഭാഗ്യയുടെ വിവാഹവേഷം. ഇതിനൊപ്പം സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. ഉയര്‍ത്തി കെട്ടിവെച്ച മുടിയില്‍ മുല്ലപ്പൂ ചൂടിയിരുന്നു. കസവുമുണ്ടും മേല്‍മുണ്ടുമായിരുന്നു വരന് ശ്രേയസ് മോഹന്റെ വേഷം. ഇരുവരുടേയും മാതാപിതാക്കള്‍ക്കൊപ്പം മണ്ഡപത്തില്‍ പ്രധാനമന്ത്രിയുമുണ്ടായിരുന്നു. FC