ഹണിറോസിന്റെ പുത്തന്‍ കോലം.. ട്രോള്‍മഴ.. ഡാന്‍സ് മാസ്റ്റര്‍ വിക്രം, കിലുക്കത്തിലെ ജഗതി.. അപമാനിക്കാന്‍ പലവഴികളും…
അഭിനയത്രിയാണ് അതിന്റെ ഭാഗമായി പലവേഷവും കെട്ടും.. എന്നാല്‍ അതിനുപിന്നാലെ നടന്നു ഇങ്ങനെ കളിയാക്കേണ്ട കാര്യമെന്താണ്, ഇതാര്, ഡാന്‍സ് മാസ്റ്റര്‍ വിക്രമോ? അതോ കിലുക്കത്തിലെ ജഗതിയോ?” പുത്തന്‍ ലുക്കിലുള്ള ഹണി റോസിന്റെ ചിത്രങ്ങള്‍ കണ്ട് ചിലര്‍ കളിയാക്കി ചോദിക്കുന്ന ചോദ്യങ്ങളാണ്, നമ്മള് കണ്ടുപരിചയിച്ച, നീളന്‍ മുടിയുള്ള ഹണി റോസിനെയല്ല കുറച്ചു നാളുകളായി കാണുന്നത്. അടിമുടി മാറി പുത്തന്‍ ലുക്കിലാണ് താരം. കേള് ചെയ്ത, ബ്രൗണ്‍ നിറത്തിലുള്ള മുടിയും മേക്കപ്പും ഹണി റോസിന്റെ രൂപം തന്നെ മാറ്റി. എന്നാല്‍ ഇത്തരം മേക്കോവറുകള്‍ നമ്മള് എപ്പോഴും നടത്തണമെന്നാണ് ഹണി റോസ് പറയുന്നത്. ”ഒരു ജീവിതമല്ലേയുള്ളൂ, അതില്‍ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ പറ്റണം” എന്നാണ് ഹണിയുടെ കാഴ്ചപ്പാട്. പുത്തന്‍ മേക്കോവറിനെയും ഫാഷന്‍ ചോയ്സുകളെയും കുറിച്ച് മനസ്സു തുറക്കുകയാണ് ഹണി റോസ്.
കളര്‍ ചെയ്ത മുടി കൂടി വന്നതോടെ നിറയെ ട്രോളുകളാണ്. കിലുക്കത്തിലെ ജഗതി ചേട്ടനെ പോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞ് ട്രോളുകളുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്. എന്തൊരു ക്രിയാത്മകമായാണ് അവര്‍ പറയുന്നത്. ട്രോളൊക്കെ കണ്ടപ്പോള്‍ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. രസകരമായ ട്രോളൊക്കെ ഒരുപരിധി വരെ ഞാന്‍ എന്ജോയ് ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ ട്രോളുകള്‍ പരിധി കടക്കാറുണ്ട്. ബോഡിഷെയിമിങ്ങെല്ലാം എനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതെല്ലാം എന്നെ വലിയ തോതില്‍ എഫക്റ്റ് ചെയ്യുന്നുണ്ട്. ഇതൊന്നും പാടില്ല എന്ന് നമ്മള് പറഞ്ഞതുകൊണ്ട് മാത്രം ഒന്നും സംഭവിക്കില്ല. ചെയ്യുന്നവര്‍ കൂടി ഓര്‍ക്കണം. ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തില്‍ ചെയ്യരുതെന്ന് പലരും ഓര്‍ക്കുന്നില്ല. ഒരിക്കലും സ്വീകാര്യമായ കാര്യമല്ല ബോഡിഷെയിമിങ്. എന്നും ഹണി പറയുന്നു FC