നടി അനശ്വര രാജനും സഹോദരി ഐശ്വര്യയും അമ്മയോട് ചെയ്തതുകണ്ടോ.. ഞെട്ടിച്ചു കളഞ്ഞു.. അമ്മയുടെ കണ്ണും നിറഞ്ഞു…
പെറ്റമ്മക്കൊരു പിറന്നാള്‍ സമ്മാനം.. അമ്മയത് മറക്കരുത്.. സ്നേഹമുള്ള മക്കളുടെ തണലില്‍ ഒരമ്മക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം, അമ്മ ഉഷ രാജന് പിറന്നാള്‍ സര്‍പ്രൈസുമായി അനശ്വര രാജനും സഹോദരി ഐശ്വര്യ രാജനും. വിമാനത്താവളത്തിലേക്കു പോകുന്ന വഴിയാണ് കാറില്‍ നിന്നും അപ്രതീക്ഷിതമായി അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനവുമായി മക്കളെത്തിയത്. പിന്നീട് കാര്‍ നിര്‍ത്തി പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു..
മനോഹര നിമിഷങ്ങളുടെ വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അനശ്വര പങ്കുവച്ചു. കേക്കും ബൊക്കയുമൊക്കെയായി നിരവധി സമ്മാനങ്ങളാണ് അമ്മയ്ക്കായി രണ്ടുമക്കളും കാത്തുവച്ചിരുന്നത്. അതേസമയം, മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമായ ‘നേരി’ലൂടെ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് അനശ്വര രാജന്. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തില്‍ അവതരിപ്പിച്ചത്. ജയറാം ചിത്രമായ ‘ഓസ്ലറി’ലും നിര്‍ണായക കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. അമ്മക്ക് ഞങ്ങളും നേരുന്നു ദീര്‍ഘായുസും, ആയൂരാരോഗ്യ സൗഖ്യവും. FC