നടി അപര്‍ണക്ക് എന്താണ് സംഭവിച്ചത്.. പ്രാര്‍ത്ഥന.. മടങ്ങിവരവ്.. പുതിയ ഫോട്ടോകള്‍ കണ്ട വേദനയില്‍ ആരാധകര്‍…
ഫോട്ടോ മാത്രമാണ് കൃത്യമായ സന്ദേശം അതിലില്ല അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടും വര്‍ഷങ്ങളായി, ഇപ്പോഴിത് ഫോട്ടോ പോസ്റ്റ്ചെയ്ത അപര്‍ണ അതിന് താഴെ എഴിതിയിരിക്കുന്നു പ്രാര്‍ത്ഥനകള്‍, സ്നേഹം, നിലവിലുണ്ട്, തഴച്ചുവളരുക, തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നിങ്ങനെയാണ് ആ പോസ്റ്റിനൊപ്പം ഹാഷ് ടാഗ് ആയി നല്‍കിയിരിക്കുന്നത്.
‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’ എന്ന് മറ്റൊരു ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിയ്ക്കുന്നു. പ്രാര്‍ത്ഥന, അത്ഭുതം, 2024, വിശ്വാസം എന്നിങ്ങനെയൊക്കെയാണ് ആ പോസ്റ്റിന് നല്കിയ ഹാഷ് ടാഗ്. ‘വെറുതേ ഇരിക്കുന്നത് ഒരു കലയാണ്, അതിന് പഠിക്കുക’ എന്ന് പറഞ്ഞാണ് ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. ഇതുകൂടെയായപ്പോഴാണ് അപര്‍ണ ഗോപിനാഥിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യം കമന്റ് ബോക്സില്‍ ശക്തമായി ഉയരുന്നത്. എന്തെങ്കിലും അസുഖമായിരുന്നോ എന്ന ചോദ്യമാണ് കൂടുതല്‍ ആളുകളും ചോദിക്കുന്നത്. എന്തുകൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു സിനിമ പോലും ചെയ്യാതിരുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും വയ്യായ്മവല്ലതുമാണെങ്കില് ദൈവം അവര്‍ക്കു കരുത്തുനല്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം FC