നടി ഹണിറോസിന്റെ പുതിയ തമാശ പ്രണയദിനത്തില്‍.. LKG യില്‍ പഠിക്കുമ്പോഴാണ് ആദ്യം പ്രണയിച്ചത് എന്ന്…
ഓരോ വിശേഷ ദിവസങ്ങള്‍ അതില്‍ പറയാന്‍ എന്തെങ്കിലും വേണ്ടേ.. ഒന്നുമില്ലെങ്കിലും എന്തെങ്കിലും പറയും അങ്ങനെ ഹണിയും പറഞ്ഞു.. ‘പ്രേമലേഖനമെഴുതാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എന്റെ കുട്ടിക്കാലത്ത് അതിനൊന്നുമുള്ള അവസരമുണ്ടായിരുന്നില്ല. പ്രണയം പറയാന്‍ തന്നെ പേടിയായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറി”. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്.
എല്ലാവര്ക്കും ഏറെ ഇഷ്ടമുള്ള സുന്ദരമായ വികാരമാണ് പ്രണയം എന്നാണ് താരത്തിന്റെ അഭിപ്രായം. പ്രണയദിനങ്ങള്‍ ആഘോഷമാക്കിയിട്ടില്ലെങ്കിലും പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും വേണ്ടിയുള്ള ഈ ദിവസം ഏറെ ഇഷ്ടമാണ് താരത്തിന്. പ്രണയദിനം എനിക്ക് ഏറെ ഇഷ്ടമാണ്. നല്ല അടിപൊളി കണ്‍സെപ്റ്റാണ് ഈ ദിവസത്തിന്റേത്. പക്ഷേ, ഒരിക്കലും ആഘോഷിക്കാനൊന്നും പറ്റിയിട്ടില്ല. സ്കൂളില്‍ പഠിക്കുമ്പോഴല്ലല്ലോ, കോളജുകളിലല്ലേ പ്രണയദിനം ആഘോഷമാക്കാറുള്ളത്. വിമന്‍സ് കോളജിലാണ് ഞാന്‍ പഠിച്ചത് അതുകൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. പിന്നെ ആ കാലത്തൊക്കെ സിനിമയിലെത്തിയതു കൊണ്ട് കോളജില്‍ പോകാന്‍ പോലും ചിലപ്പോള്‍ സമയം കിട്ടാറില്ലായിരുന്നു. അതുകൊണ്ട് പ്രണയദിന ഓര്‍മകളൊക്കെ വളരെ കുറവാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയിട്ടുമില്ല.
പിന്നെ അന്നത്തെ കാലത്ത് വലിയ ആഘോഷങ്ങളൊന്നുമില്ലല്ലോ. എല്‍കെജി ക്ലാസുകളില്‍ പഠിക്കുന്ന കാലം തൊട്ട് പലരോടും ക്രഷ് തോന്നിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അതൊന്നും ആരോടും പറയാറില്ല. ഭയങ്കര പേടിയാണ്. അവര്‍ കാണാതെ ഒളിച്ചു നിന്ന് പലപ്പോഴും നോക്കിയിട്ടുണ്ട്. നോട്ടങ്ങളിലൂടെയുള്ള ഒരുപാട് പ്രണയങ്ങള്‍ അന്നുണ്ടായിരുന്നു. ഇന്ന് പക്ഷേ, കുട്ടികള്‍ക്ക് എല്ലാം എളുപ്പമാണ്. എന്നും ഹണി പറയുന്നു FC