പുതിയ നായികയുടെ പുതിയ പോസ്റ്റര്‍ പുറത്ത്.. നടി ഗായത്രിക്ക് ഉയരാന്‍ ഈ ഒരു ഫോട്ടോ മതി.. ഒപ്പം മഞ്ജുവാര്യരുണ്ട് …
മുന്‍പും അഭിനയിച്ചിട്ടുണ്ട് നായികയായിത്തന്നെ എന്നാല്‍ ഇത്ര സ്വീകാര്യത കിട്ടിയിട്ടില്ല.. ‘ഫൂട്ടേജ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി ഏതെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. മഞ്ജു വാരിയര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രഖ്യാപനം മുതലേ ചിത്രം ശ്രദ്ധനേടിയിരുന്നു. ഗായത്രി അശോക് ആണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്ന നടി.
ഗായത്രിയുടെ കൂടെ കാണുന്നത് വിശാഖ് നായരാണ്. നടിയുടെ കരിയറിലെ പ്രധാന വേഷങ്ങളിലൊന്നാകും ഈ സിനിമയിലേത്. ചെന്നൈയില്‍ ഗ്രാഫിക്സ് ഡിസൈനര്‍ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ‘ലഡു’ എന്ന ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം. അതിനുശേഷം സ്റ്റാര്‍, മെമ്പര്‍ രമേശന് 9ാം വാര്‍ഡ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഫൂട്ടേജില്‍ മഞ്ജുവാര്യരാണ് നായിക അതുകൊണ്ടുതന്നെ മറ്റുചിത്രങ്ങളില്‍ കിട്ടാത്ത മൈലേജ് ഗായത്രിക്ക് ഇതില്‍ നിന്നും പ്രതീക്ഷിക്കാം FC