500 സിനിമകളിലഭിനയിച്ച നടന് മന്ദീപ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ച് മരിച്ചു…..
45 വര്‍ഷത്തെ അഭിനയ ജീവിതം അഞ്ഞൂറിലേറെ സിനിമകള്‍, അഭിനയിച്ചതെല്ലാം ബഹുമുഖ പ്രതിഭകള്‍ക്കൊപ്പം അതുകൊണ്ടു തന്നെ ആരാധകരും ഒട്ടും കുറവല്ലായിരുന്നു മന്ദീപിന്, അദ്ദേഹമിനിയില്ല.. പ്രമുഖ കന്നഡ ഹാസ്യതാരം മന്ദീപ് റോയ് ബെംഗളൂരുവില്‍ അന്തരിച്ചു 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം.
500-ഓളം സിനിമകളില്‍ വേഷമിട്ട ഇദ്ദേഹം നടന് ശങ്കര്‍ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. 1981-ല്‍ പുറത്തിറങ്ങിയ ‘മിഞ്ചിന ഊട്ട’ ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാലു തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. അന്തരിച്ച നടനും സംവിധായകനുമായ ശങ്കര്‍നാഗിന്റെ അടുത്ത സുഹൃത്തായിരുന്നു മന്ദീപ് റോയ്. ഒരുകാലത്ത് ശങ്കര്‍നാഗിന്റെ സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളിലൊന്നായിരുന്നു മന്ദീപ് റോയിയുടെ ഹാസ്യ കഥാപാത്രങ്ങള്‍. പിന്നീട് രാജ്കുമാര് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പവും മന്ദീപ് റോയ് അഭിനയിച്ചു. സ്വര്‍ഗം പൂകിയ താരത്തിന് പ്രണാമമര്‍പ്പിക്കുന്നു. FC