തന്റെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്കുന്ന ഭക്ഷണം പേരക്കുട്ടികളും കഴിക്കുന്നു.. നടന് അര്‍നോള്‍ഡ് തുറന്നു പറയുന്നു…
പണമില്ലാത്തതുകൊണ്ടല്ല.. കഴിച്ചുനോക്കിയപ്പോള്‍ രുചികരം.. ലോകമെമ്പാടും ഏറെ ആരാധകരുള്ള ഹോളിവുഡ് താരമാണ് കാലിഫോര്‍ണിയ മുന്‍ ഗവര്‍ണര്‍കൂടിയായ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. മൃഗങ്ങളെ ഓമനിച്ച് വളര്‍ത്തുന്ന അര്‍നോള്‍ഡ് ജിമ്മി ഫാളന്‍ അവതരിപ്പിക്കുന്ന ദ ടുനൈറ്റ് ഷോയില്‍ തന്റെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
മൂന്ന് നായ്ക്കളേയും രണ്ട് കുതിരകളേയും ഒരു പന്നിയേയും താന്‍ ഓമനിച്ച് വളര്‍ത്തുന്നുണ്ടെന്ന് അര്‍നോള്‍ഡ് പറഞ്ഞു. ലുലു, വിസ്കി എന്നാണ് കുതിരകളുടെ പേര്. ഇരുവര്‍ക്കും ഓട്ട്മീല്‍ കുക്കീസാണ് കഴിക്കാന്‍ നല്‍കുന്നത്. ഓട്സും തേനും പഴവുമെല്ലാം ചേര്‍ത്ത് വീട്ടില്‍ത്തന്നെയാണ് ഇതുണ്ടാക്കുന്നത്. പക്ഷേ നായ്ക്കള്‍ക്കും പന്നിക്കും ഇതിഷ്ടമാകുന്നുണ്ടെന്ന് പിന്നീട് ശ്രദ്ധയില്‍പ്പെട്ടു. അതോടെ അവര്‍ക്കും ഇതേ കുക്കീസ് തന്നെ കൊടുക്കാന്‍ തുടങ്ങി. പന്നി കല്ലുകള്‍ വരെ കഴിക്കാറുണ്ടെന്നും അര്‍നോള്‍ഡ് പറഞ്ഞു.
മകള്‍ കാതറീന് അവളുടെ മക്കളായ ലൈലയേയും എലോയിസിനേയും ഒരിക്കല്‍ കാലിഫോര്‍ണിയയിലെ തന്റെ വീട്ടില്‍ കൊണ്ടുവന്ന അനുഭവവും അര്‍നോള്‍ഡ് പങ്കുവെച്ചു.വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊടുക്കാനായി വീട്ടിലുണ്ടാക്കിയ കുക്കീസ് രുചിച്ച പേരക്കുട്ടികള്‍ക്ക് അത് ഏറെ ഇഷ്ടമായെന്നും കൂടുതല്‍ കുക്കീസ് ആവശ്യപ്പെട്ടെന്നും അര്‍നോള്‍ഡ് ഓര്‍ത്തെടുത്തു. തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം കളിക്കാനും സമയം ചെലവിടാനും പേരക്കുട്ടികള്‍ക്ക് വളരെയിഷ്ടമാണെന്നും അര്‍നോള്‍ഡ് വ്യക്തമാക്കി. FC