ഈ ഫോട്ടോയില്‍ ആരായിരുന്നു ദിലീപ് കാവ്യാ ജോഡികളുടെ മകള്‍.. അപൂര്‍വ്വ ഫോട്ടോ ഇന്നും ഹിറ്റ് …
വിവാഹത്തിന് മുന്നേ ദിലീപും കാവ്യയും ജോഡികളായ ചിത്രമായിരുന്നു സദാനന്ദന്റെ സമയം’ ഇതില്‍ കാവ്യ മാധവന്റെയും ദിലീപിന്റെയും മക്കളായി ഗോപിക അനിലും സഹോദരി കീര്‍ത്തനയും അഭിനയിച്ചിട്ടുണ്ടോ? പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നും പങ്കുവച്ചൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ സംശയങ്ങള്ക്കിടവച്ചത്. കാവ്യയ്ക്കും ദിലീപിനുമൊപ്പമിരിക്കുന്ന ഗോപികയെയും കീര്‍ത്തനയെയും ചിത്രത്തില്‍ കാണാം. ലൊക്കേഷന്‍ സദാനന്ദന്റെ സമയം എന്ന സിനിമയുടെ സെറ്റ് ആണെന്നതും വ്യക്തം.
കീര്‍ത്തന അനിലാണ് ദിലീപ്, കാവ്യാ മാധവന് ദമ്പതികളുടെ മകളായി ‘സദാനന്ദന്റെ സമയം’ എന്ന അക്കു അക്ബര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ‘2003ല്‍ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനില്‍ വച്ചെടുത്തൊരു ചിത്രമാണിത്. അന്നത്തെ ചിത്രങ്ങള്‍ തിരഞ്ഞപ്പോള്‍, കഴിഞ്ഞദിവസം വിവാഹം കഴിഞ്ഞ ഗോപികയും, സിനിമയില്‍ കാവ്യദിലീപിന്റെ മകളായി അഭിനയിച്ച ഗോപികയുടെ അനുജത്തി കീര്‍ത്തനയും തമ്മിലുള്ള ഒരു ഫോട്ടോ ആണ്. അന്ന് ലൊക്കേഷനില്‍ വന്നപ്പോള്‍ കാവ്യയുടെയും ദിലീപിന്റെയും കൂടെ എടുത്തത്. എന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നും. എന്നു പറഞ്ഞാണ് ”ജയപ്രകാശ് ഫോട്ടോ പങ്കുവെച്ചത് .FC