സൂര്യ ജ്യോതിക താരദമ്പതികളുടെ മക്കളിതാ കായികമേഖലയില്‍ നിന്ന് വലിയ കിരീടങ്ങള്‍ നേടിയെടുക്കുന്ന.. ദിയ ദേവ് ചമ്പ്യാന്മാര്…
നടന് മാധവിന്റെ മകന് നീന്തല്‍ കുളത്തില്‍ നിന്ന് സ്വര്‍ണ്ണം വാരുന്നു, വിജയിന്റെ മക്കളും സ്പോര്‍ട്സ് താരങ്ങള്‍ ഇപ്പോഴിതാ സൂര്യയുടെ മക്കളും തങ്ങളുടെ മേഖലയില്‍ നിന്ന് ട്രോഫികള്‍ വാരിക്കൂട്ടുകയാണ്.. സ്കൂള്‍ കായിക ദിനത്തില്‍ തിളങ്ങി സൂര്യയുടെയും ജ്യോതികയുടെയും മക്കളായ ദിയയും ദേവും. മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷ്നല്‍ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്. പഠനത്തിലെന്ന പോലെ കായിക മേഖലയിലും ഇവര്‍ മികവു പുലര്‍ത്തുന്നുണ്ട്.
പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്കൂളിലെ ഒരു ഹൗസിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. ദേവ് ആകട്ടെ ഓട്ടം പോലുള്ള കായിക ഇനങ്ങളില്‍ ആണ് മികവ് തെളിയിച്ചിരിക്കുന്നത്. മക്കളുടെ സ്കൂളിലെ സ്പോര്‍ട്സ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടികളുടെ വീഡിയോ ജ്യോതിക തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.ക്യാപ്റ്റന്‍ ദിയ, ദേവ്… അഭിമാനമാണ് നിങ്ങള്‍’ എന്നാണ് വിഡിയോയ്ക്കു ജ്യോതിക നല്കിയ അടിക്കുറിപ്പ്. തിരക്കുകളെല്ലാം മാറ്റിവച്ച് ജ്യോതികയും സൂര്യയും മക്കളുടെ കായിക പ്രകടനം കാണാന്‍ സ്കൂളിലെത്തിയിരുന്നു.
അടുത്തിടെയാണ് സൂര്യയും ജ്യോതികയും മക്കളും ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് മാറിയത്. ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതല്‍ സമയം ചെലവിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം എന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. FC