സുഹൃത്തിന്റെ മകന്റെ കല്യാണത്തിന് ദുബായിലെത്തിയ മമ്മുട്ടിയെ കണ്ട് കണ്ണ് തള്ളി ആരാധകര്‍.. ഈ ചെറുപ്പം എങ്ങനെ…
ചോക്ലേറ്റ് നായകന്മാര് മമ്മുട്ടിക്ക് പിന്നില്‍ത്തന്നെ നില്‍ക്കണം വയസ് കൂടുംതോറും യൗവ്വനയുകതനാവുകയാണ് മമ്മുട്ടി.. ഇതാ ആരാധകരെ അമ്പരപ്പിച്ച് വീണ്ടും മമ്മൂട്ടിയുടെ സ്റ്റെലിഷ് ലുക്ക്. ഭാര്യ സുല്‍ഫത്തിനൊപ്പം സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു മമ്മൂട്ടി. ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ മകന് ഇഷാന്റെ വിവാഹത്തിനാണ് യുവതാരങ്ങളെപ്പോലും വെല്ലുന്ന ലുക്കില്‍ മെഗാസ്റ്റാര്‍ എത്തിയത്.
വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ എന്‍ട്രി. കഴുത്തിലെ സില്‍വര്‍ ചെയിനും ശ്രദ്ധേയമായി. സാരിയായിരുന്നു സുല്‍ഫത്തിന്റെ വേഷം. എം.എ യൂസഫലി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത വിവാഹചടങ്ങായിരുന്നു. ചടങ്ങില്‍ എത്തിയ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച് കടന്നുവരുന്ന മമ്മൂട്ടിയുടെ വിഡിയോ എക്സിലും ട്രെന്‍ഡിങില്‍ കയറി.ജയറാം നായകനായെത്തിയ ഓസ്ലര് ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. FC