അഗ്നിക്കാവടി.. കവിളില്‍ ശൂലം നടന് കാര്‍ത്തിക് സൂര്യ വൃതം പൂര്‍ത്തിയാക്കി.. എല്ലാം ദൈവാനുഗ്രഹം മാത്രം…
ജീവിതത്തില്‍ ആദ്യമായി അഗ്നിക്കാവടി ആടിയതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കാര്‍ത്തിക് സൂര്യ. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് താന്‍ അഗ്നിക്കാവടി എടുത്തതെന്നും കാര്‍ത്തിക് പറയുന്നു.
‘കാവടിയുടെ വ്രതം കഠിനമാണ്. എല്ലാദിവസവും രാവിലെ നിര്‍മാല്യം കണ്ടു തൊഴുതിരിക്കണം. അഞ്ചുമണിക്ക് ദര്‍ശനം നടത്തുന്നതിന് രാവിലെ നാലുമണിക്കെങ്കിലും എഴുന്നേറ്റ് പോകണം. ഈ 21 ദിവസവും കാലില്‍ ചെരുപ്പിടാന്‍ പാടില്ല. എല്ലാ ദിവസവും രാത്രി ദീപാരാധന തൊഴണം. ഭക്ഷണം മുഴുവന്‍ സസ്യഭക്ഷണം ആയിരിക്കണം.
വ്രതം എടുക്കുന്ന സമയത്ത് ഞാന്‍ രണ്ടു ഇവന്റുകള്‍ പോലും ഉപേക്ഷിച്ചു. കാരണം ആള്‍ക്കൂട്ടത്തിനു ഇടയില്‍ പോകാന്‍ പാടില്ല. എന്റെ കാതു കുത്തിയപ്പോള്‍ പോലും കരഞ്ഞയാളാണ് ഞാന്‍. എന്തിനാണ് വേദന എടുത്ത് ഇത് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ കാവടി എടുക്കുമ്പോള്‍ നമ്മള് വേദന അറിയില്ല. അമ്പലത്തില്‍ ചെന്ന് കണ്ണടച്ചു നിന്ന് തൊഴുമ്പോള്‍ ചെണ്ടമേളം കേള്‍ക്കുന്നതിനിടയില്‍ വേദന അറിയില്ല. ഞാന്‍ കണ്ണടച്ച് നില്ക്കുമ്പോള് കവിളില്‍ കിറു കിറു എന്ന ശബ്ദം കേട്ടു. കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കാവടി കുത്തി നില്‍ക്കുകയാണ്,’ കാര്‍ത്തിക് പറയുന്നു.FC