ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളുമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ.. കുടുംബം മാത്രമല്ല ആരാധകരും..
ആദ്യചിത്രത്തിനു വന്‍ വരവേല്‍പ്പാണ് കുടുംബങ്ങള്‍ക്കൊപ്പം ആരാധകരും നല്‍കിയത്.. വിവാഹശേഷം ഭര്‍ത്താവ് ശ്രേയസ് മോഹനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
കുടുംബിനിയായി മാറിയ ഭാഗ്യയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. ‘ ഏറെക്കാലത്തിനു ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് മൂത്ത മകനും ജ്യേഷ്ഠനും ആയ എന്റെ കടമ. അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവള് പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തില്‍ ഒരു ടെന്‍ഷന്‍ ഇല്ല.
കുടുംബത്തില്‍ ഒരു മകന് കൂടി വരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്ക്കും.FC