വാലിബന് ഇറങ്ങി മോഹന്‍ലാലും, മമ്മുട്ടിയും കുടുംബസമേതം ദുബായില്‍ നടത്തിയ ചായകുടി ചര്‍ച്ച വമ്പന്‍ ഹിറ്റ്…
താരരാജാക്കന്ന്മാര് ഒന്നിച്ചിരുന്നൊരു ചായകുടിച്ചു അതുമിതാ ആരാധകര്‍ ഹിറ്റാക്കിയിരിക്കുന്നു, ദുബായില്‍ കുടുംബസമേതം ഒത്തുകൂടി മോഹന്‍ലാലും മമ്മൂട്ടിയും. ‘വാലിബനും ജയിംസും’ ഒന്നിച്ചപ്പോള്‍ എന്നാണ് പ്രേക്ഷക കമന്റുകള്‍. ‘മലൈക്കോട്ടൈ വാലിബന്’ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലെ ആഘോഷിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങള്‍ ഒരുമിച്ചു കൂടിയെന്നതും യാദൃച്ഛികം.
ലിജോയുടേതായി വാലിബനു മുമ്പെത്തിയ നന്‍പകല്‍ നേരത്തു മയക്കം എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജയിംസ്. അതേസമയം മമ്മൂട്ടി സ്വകാര്യ സന്ദര്‍ശനത്തിനായാണ് കുടുംബസമേതം ദുബായില്‍ എത്തിയത്. എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മോഹന്‍ലാല്‍ ദുബായി സന്ദര്‍ശിച്ചത്. ഇതിനിടെ ദുബായില്‍ വച്ചു തന്നെ മോഹന്‍ലാലും സുഹൃത്ത് സമീര്‍ ഹംസ ഉള്‍പ്പടെയുള്ളവര്‍ മലൈക്കോട്ടൈ വാലിബന് തിയേറ്ററില്‍ കാണുകയുണ്ടായി.
മുന്നൂറില്പരം തിയേറ്ററുകളിലാണ് വാലിബന് കേരളത്തില്‍ റിലീസിനെത്തിയത്. പുലര്‍ച്ചെ 6.30 മുതല്‍ ഫസ്റ്റ് ഷോ തുടങ്ങി. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് വാലിബന് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളില്‍ മലൈക്കോട്ടൈ വാലിബന് എത്തുന്നുണ്ട്. പല ദേശങ്ങളില്‍ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. ഹിന്ദിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനു ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്. FC