സിനിമക്ക് വലിയനഷ്ടം ക്യാമറമാന് സുധീഷ് പപ്പു മരിച്ചു – ചെറിയ പ്രായം.. ദുല്‍ഖര്‍ സല്‍മാന്റെ…..
ചെറിയ പ്രായം അസുഖമായിരുന്നു പക്ഷെ മരണം പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടു തന്നെ വാര്‍ത്ത അറിഞ്ഞതോടെ അതൊരു ഞെട്ടലായി ഛായാഗ്രാഹകന്‍ പപ്പു എന്ന സുധീഷ് പപ്പു, വിടവാങ്ങി 44 വയസ്സായിരുന്നു കുറച്ച് നാളുകളായി അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്ത തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അമിലോയിഡോസിസ് എന്നാല്‍ മാരകമായ ഒരുതരം ക്യാന്‍സര്‍ തന്നെയാണ് എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പുവിന്റെ ജനനം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ‘ചാന്ദ്നി ബാര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് തുടക്കം. പിന്നീട് ടി.കെ രാജീവ് കുമാറിന്റെ ശേഷം അനുരാഗ് കശ്യപിന്റെ ‘ദേവ് ഡി’ തുടങ്ങിയ ചിത്രങ്ങളിലും സഹായിയായി പ്രവര്‍ത്തിച്ചു.
ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ അദ്ദേഹം സ്വതന്ത്ര ഛായാഗ്രഹകനായി. പിന്നീട് ‘ഡി കമ്പനി’, ‘റോസ് ഗിറ്റാറിനാല്‍’, ‘മൈ ഫാന്‍ രാമു’, ‘ ഞാന്‍ സ്റ്റീവ് ലോപ്പസ്’, ‘കൂതറ’, ‘അയാള്‍ ശശി’, ‘ആനയെ പൊക്കിയ പാപ്പാന്’, ‘ഈട’, ‘ഓട്ടം’എന്നീ സിനിമകളുടെ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. മജു സംവിധാനം ചെയ്ത ഈ വര്‍ഷം റിലീസ് ചെയ്ത ‘അപ്പന്’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍ പപ്പുവിനു സുഖമില്ലാതായതിനെ തുടര്‍ന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദരാഞ്ജലികളോടെ. FC