80 കളിലെ നടീ നടന്മാരുടെ ഒത്തുചേരല്‍ മോഹന്‍ലാലും രജനികാന്തും പോയില്ല.. വിഷമത്തോടെ …..
എണ്‍പതുകളില്‍ സിനിമയിലെത്തി ഇപ്പോഴും സൗഹൃദം തുടരുന്ന താരങ്ങളുണ്ട്. ഇതിലുള്ള എല്ലാവരും പഴയ സൂപ്പര്‍സ്റ്റാറുകളാണ് എന്നാല്‍ എല്ലാവരുടെയും ജീവിത നിലവാരം ഒന്നല്ല പലരും വളരെ കഷ്ടത നിറഞ്ഞ രീതിയിലാണ് മുന്നേറുന്നത്, പക്ഷെ ഈ ഒന്നിച്ചു ചേരല്‍ എന്തായാലും മികച്ചതാണ്. എണ്‍പതുകളില്‍ സിനിമയിലെത്തി ഇപ്പോഴും സൗഹൃദം തുടരുന്ന താരങ്ങളുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അവര്‍ ഒത്തുകൂടാറുമുണ്ട്. അങ്ങനെയൊരു സൗഹൃദ സംഗമം ഈയിടെ മുംബൈയില്‍ നടന്നു. സൂപ്പര്‍ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് ഈ താരസംഗമം നടക്കുന്നത്.
പൂനം ധില്ലനും ജാക്കി ഷ്റോഫുമായിരുന്നു പരിപാടിയുടെ ആതിഥേയര്‍. ലിസി, ശോഭന, സുഹാസിനി, നാദിയ മൊയ്തു, അംബിക, രേവതി തുടങ്ങിയ മലയാളി നായികമാര്‍ ഒത്തുകൂടലിനെത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍, ജയറാം, റഹ്മാന് അടക്കമുള്ള മലയാള താരങ്ങള്‍ക്ക് ഇത്തവണ പങ്കെടുക്കാന്‍ സാധിച്ചില്ല. ചിരഞ്ജീവി, അര്ജുന്, വെങ്കിടേഷ് ദഗ്ഗുബട്ടി, ശരത്കുമാര്, അനില്‍ കപൂര്‍, അനുപം ഖേര്‍, ഭാഗ്യരാജ്, രമ്യ കൃഷ്ണന്, സരിത, മധുബാല, വിദ്യാബാലന്, പൂര്‍ണിമാ ഭാഗ്യരാജ്, രാധ തുടങ്ങി നാല്പത് അംഗങ്ങളാണ് ഇത്തവണ റീയൂണിയന് എത്തിയത്.
അതേ സമയം തമിഴില്‍ നിന്ന് രജനീകാന്ത് ഒത്തുചേരലില്‍ പങ്കെടുത്തില്ല. 2009ല്‍ സുഹാസിനിയും ലിസിയും ചേര്‍ന്നാണ് ആദ്യമായി ഈ ഒത്തുകൂടലിന് തുടക്കം കുറിക്കുന്നത്. ഓരോ വര്‍ഷവും ഓരോ കളര്‍ തീമില്‍ ഒരു താരത്തിന്റെ വീട്ടില്‍ ആണ് ഒത്തുചേരല്‍ നടക്കാറുള്ളത്. അടുത്ത തവണ എന്തായാലും ലാലേട്ടനും രജനിയും ഉണ്ടാകും. FC