നടന് കോട്ടയം പ്രദീപിന്റെ മരണശേഷം എത്തിയ മകളുടെ വിവാഹം.. അനുഗ്രഹിക്കാന്‍ താരങ്ങള്‍….
മകളുടെ വിവാഹമായിരുന്നു സ്വപ്നം എന്നാല്‍ അതിനു നില്ക്കാന് വിധി അനുവദിച്ചില്ല അതിനുമുന്നെ മരണമെത്തി, അന്തരിച്ച നടന് കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദ വിവാഹിതയായി. തൃശൂര്‍ ഇരവ് സഹദേവന്റേയും വിനയയുടേയും മകന് ആഷിക്കാണ് വരന്. സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര് വിവാഹത്തില്‍ പങ്കെടുത്തു. വൃന്ദയുടെ സഹോദരന് വിഷ്ണു വിവാഹത്തിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
‘പെങ്ങളുടെ കല്ല്യാണം കഴിഞ്ഞു, പ്രാര്‍ഥനയോടെ’ എന്ന ക്യാപ്ഷനോടെ വൃന്ദയേയും ആഷിക്കിനേയും ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ചിത്രമാണ് വിഷ്ണു പോസ്റ്റ് ചെയ്തത്. ഫാഷന്‍ ഡിസൈനറായ വിഷ്ണു മലയാള സിനിമാ രംഗത്തും സജീവമാണ്.
‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്… കഴിച്ചോളൂ… കഴിച്ചോളൂ… ‘ഒരൊറ്റ ഡയലോഗിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ നടനാണ് കോട്ടയം പ്രദീപ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘വിണ്ണൈത്താണ്ടി വരുവായ’യില്‍ ഒറ്റ ഡയലോഗ് കൊണ്ട് മറ്റ് അഭിനേതാക്കളേക്കാള്‍ സ്കോര്‍ ചെയ്ത നടന്. 2001ല്‍ റീലീസായ ‘ഈ നാട് ഇന്നലെ വരെ ‘എന്ന ചിത്രത്തിലൂടെയാണ് എല്‍ഐസി ഉദ്യോഗസ്ഥനായ പ്രദീപ് സിനിമയില്‍ അരങ്ങേറിയത്.
കല്ല്യാണ രാമന്, ഫോര്‍ ദ പീപ്പിള്‍, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷം ചെയ്തു. അനുഗ്രഹിക്കാന്‍ താരങ്ങളെത്തിയതിന്റെ ഫോട്ടോ പുറത്തുവന്നിട്ടില്ല നവ മിഥുനങ്ങള്‍ക്ക് മംഗളം നേരുന്നു. FC