ദിലീപിന്റെ നായിക മന്യയുടെ അവസ്ഥയറിഞ്ഞോ,ഒരു കാലിന് ചലനമില്ലാതെ ഇരിക്കാനും വയ്യ
നിരവധി മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.പലതും ഹിറ്റായിരുന്നു. ദിലീപിനൊപ്പം ജോക്കര്‍,കുഞ്ഞിക്കൂനന്.മമ്മൂട്ടിക്കൊപ്പം രാക്ഷസരാജാവ് ,അപരിചിതന്.ജയറാമിനൊപ്പം വക്കാലത്ത് നാരായണന് കുട്ടി,വണ്‍ മാന്‍ ഷോ കൂടാതെ സ്വപ്നക്കൂട്,വാല്‍ക്കണ്ണാടി,സഹോദരന് സഹദേവന്,കനല് കണ്ണാടി,കലാഭവന്‍ മണിക്കൊപ്പം രാക്ഷസന് അങ്ങനെ ഒത്തിരി പടങ്ങള്‍ മലയാളത്തിലും കൂടാതെ തെലുങ്ക്,തമിഴ്,കന്നട ഭാഷകളിലും അഭിനയിച്ച മന്യ എന്ന സുന്ദരിയുടെ സ്വദേശം ആന്ധ്രപ്രദേശ് ആണ്.അവിടെ നിന്ന് ഇവിടെ എത്തി താരമായ മന്യ 1997ല്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി മലയാളത്തിലാണ് അരങ്ങേറിയത്.2010 വരെ വിവിധ സിനിമകളിലായി നിറഞ്ഞു നിന്ന മന്യ 2013 ല്‍ വികാസ് വാജ് പെയ്യെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പോയി.അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി നോക്കുകയാണ്.
അതിനിടെയാണ് തനിക്ക് നേരിട്ട ഒരു ദുരന്തത്തെ കുറിച്ച് പറഞ്ഞ് മന്യ എത്തിയിരിക്കുന്നത്. മൂന്ന് ആഴ്ചയ്ക്ക് മുമ്പ് എനിക്കൊരു പരിക്ക് പറ്റി ഡിസ്ക്കിനാണ് പ്രശനമെന്ന് സ്ക്കാനിങ്ങില്‍ മനസിലായി.അതെന്റെ കാലിനെ പൂര്‍ണ്ണമായും തളര്‍ത്തികളഞ്ഞു.കടുത്ത വേദന മൂലം ഇടതുകാല് അനക്കാന്‍ പറ്റാതായി.
ഇന്ന് നട്ടെല്ലിന് സ്റ്റിറോയിഡ് ഇന്ജെക്ഷന് എടുത്തു.ഈ സെല്‍ഫി എടുക്കുന്നത് വളരെ ഭയന്നിട്ടാണ്.കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിക്കുന്നില്ല. ഒറ്റയ്ക്കായിരുന്നു.പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു.ഉടന്‍ എല്ലാം ബേധമാകുമെന്ന പ്രതീക്ഷയിലാണ്.മൂന്ന് ആഴ്ച എനിക്ക് ഇരിക്കാനെ കഴിഞ്ഞില്ല.നടക്കാനും, ഇരിക്കാനും, നില്‍ക്കാനും കഴിയാത്ത അവസ്ഥ.സുഖപ്പെടാനും ,തിരികെ വരാനും ഞാന്‍ പരാമാവധി ശ്രമിക്കുന്നുണ്ട്.അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ല.അതുകൊണ്ട് ഒരോ നിമിഷവും മാക്സിമം ആഘോഷിക്കണമെന്നും മന്യ പോസ്റ്റില്‍ പറയുന്നു.എല്ലാം വേഗം സുഖപ്പെടും ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.