ദൃശ്യം 2വില്‍ മീനയുടെ മേക്കപ്പ് ഓവര്‍,പറഞ്ഞത് അനുസരിച്ചില്ല,തുറന്നടിച്ചു ജിത്തു
ആ ചിത്രം കണ്ടവര്‍ക്ക് പല സംശയവും ഉണ്ടായേക്കാം.എന്നാല്‍ ചിലരുടെ ചോദ്യം ഇതാണ് നാട്ടിന് പുറത്തുകാരിയായ സാധാരണ വീട്ടമ്മയായ ഒരു തരത്തിലുളള ആഢഭരത്തിനും ഭര്‍ത്താവ് ജോര്‍ജ് കുട്ടിയെ സമ്മതിക്കാത്ത ഭാര്യ എന്തിനാണ് ഇത്രയധികം മേക്കപ്പ് അണിഞ്ഞെതെന്ന് .
ഓണ്‍ലൈന്‍ മാധ്യമത്തില്‍ അഭിമുഖത്തിനെത്തിയ ജിത്തു ജോസഫിനോട് അവര്‍ നേരിട്ട് ഇക്കാര്യം ചോദിച്ചപ്പോള്‍ അവര്‍ കൊടുത്ത മറുപടി ഇങ്ങനെയാണ്.ചോദ്യം നൂറ് ശതമാനം ശരിയാണ്,അംഗീകരിക്കുന്നു.മീന എന്നൊരു നടി ഒത്തിരി മലയാള സിനിമകള്‍ ചെയ്തതാണ് ഒരു പക്ഷെ മീനക്ക് നാട്ടിന് പുറത്തെ കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസിലാകാത്തതാവാം.ഞങ്ങള്‍ പല തവണ മീനയോട് പറഞ്ഞതാണ് ചിലകാര്യങ്ങള്‍ കുറയ്ക്കണമെന്ന്.ഞാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി.എനിക്ക് അവരില്‍ നിന്ന് മികച്ച റിയാക്ഷന് ആണ് വേണ്ടത്.എന്റെ സിനിമയിലെ അഭിനേതാക്കള്‍ അസ്വസ്ഥരാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും.പക്ഷെ അവര്‍ മനസിലാക്കുന്നില്ല.
തുടക്കത്തിലെ ഈ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.തമിഴിലും ,തെലുങ്കിലും ഇങ്ങനെ വന്നതുകൊണ്ടാകാം.അഞ്ജിലിക്ക് മേക്കപ്പ് പോലും വേണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കത് മനസിലായി.ഒരു പക്ഷെ മീനക്ക് അത് മനസിലാകാത്തതുകൊണ്ടായിരിക്കും.മീന അത് മനസിലാക്കണം.എന്തായാലും മീന കഥാപറയുമ്പോള്‍ എന്ന ചിത്രത്തിലിട്ട മേക്കപ്പ് മതിയായിരുന്നു.വയസാകും തോറും വരുന്ന ഒരു പേടിയായി കാണണം സത്യത്തില്‍ ഇതിനെ.