പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ന്യൂജന്‍ ലുക്ക്,വെറുതെയല്ല സൗന്ദര്യം കുറയാത്തത്
ആരാധകരുടെ പ്രിയങ്കരിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് .അഭിനയരംഗത്ത് നിന്ന് പരിചയപ്പെട്ട പൂര്‍ണ്ണിമയെ ഇന്ദ്രജിത്ത് വിവാഹം കഴിക്കുകയായിരുന്നു. താര ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണ് .പ്രാര്‍ത്ഥനയും നക്ഷത്രയും. കംപ്ലീറ്റ് സിനിമ കുടുംബമായ പൂര്‍ണ്ണിമയെ മലയാളികള്‍ എങ്ങനെ വന്നാലും വരവേല്‍ക്കും. അതായത് സിനിമയിലായാലും, അവതാരികയായാലും, യൂട്യൂബിലും, ഇന്‍സ്റ്റഗ്രാമിലും, എഫ്ബിയിലും, എന്തെങ്കിലും പൊടിക്കൈകള്‍ ആയിട്ടാണെങ്കിലും രണ്ടു കൈയും നീട്ടി സ്വീകരിക്കും.
ഇപ്പോഴെത്തിയിരിക്കുന്നത് തന്റെ ചര്‍മ്മത്തിനും ,തലമുടിക്ക് അഴകും കരുത്തും വര്‍ദ്ധിക്കാന്‍ ഒരു ടിപ്സുമായാണ്.താനിതെല്ലാം എങ്ങനെ സംരക്ഷിക്കുന്നു എന്ന് വിവരിക്കുകയാണ് താരസുന്ദരി. മുഖത്തും തലമുടിയിലും പാക്കിട്ടിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. അതിന്റെ ഗുണം, ചേരുവകള്‍ താഴെ ചേര്ത്തിരിക്കുന്നതിങ്ങനെ. മുള്‍ട്ടാണിമിട്ടി, ആപ്പിള്‍ സിഡര്‍ വിനാഗര് ,കറ്റാര്‍വാഴ ജെല്‍ എന്നിവകൊണ്ടാണ് ഈ മാസ്ക് തയ്യാറാക്കിയിരിക്കുന്നത് എന്നും. ഇതിനായി ആദ്യം ഒരു കപ്പ് മുള്‍ട്ടാണിമിട്ടിയും ,നാല് ടീസ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍, കറ്റാര്‍വാഴയുടെ ജെല്ലും, ഫില്‍റ്റര്‍ ചെയ്ത് വെള്ളവും കൂടി മിശ്രിതമാക്കുക. ശേഷം മിശ്രിതം തലയോട്ടിയിലും ,തലമുടിയിലും തേച്ചുപിടിപ്പിക്കുക.ഒരു ഷവര്‍ ക്യാപ് ധരിച്ച് 10 മുതല്‍ 12മിനിറ്റ് വരെ കാത്തിരിക്കാം. മുഴുവന്‍ ഉണങ്ങുന്നത് വരെ കാത്തിരിക്കേണ്ട എന്ന് ഉപദേശവുംഉണ്ട്.
മോയിസ്ചറൈസ് ചെയ്യുന്നതിനൊപ്പം ഇത് അധികമുളള അഴകിനെയും എണ്ണമെഴുക്കിനെയും വലിച്ചെടുക്കുമെന്നും പൂര്‍ണ്ണിമ കൂട്ടി ചേര്‍ക്കുന്നു.പരീക്ഷിക്കുന്നവര്‍ക്ക് ധൈര്യമായി ഈ വഴി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.തികച്ചും നാച്ചുറല്‍ ആണ് പൂര്‍ണ്ണിമയുടെ ഈ പാക്ക്