ചെറിയ വേഷങ്ങളിലെ വലിയ നടന് കലാഭവന്‍ ഹനീഫിന്റെ മകന്റെ കല്യാണത്തിന് ദിലീപടക്കം വന്‍ താരനിര…..
ദിലീപ് നാദിര്‍ഷ ഹനീഫ് നല്ല കൂട്ടുകെട്ട്, നാദിര്‍ഷായുടെ മകളുടെ കല്യാണം ആദ്യം കഴിഞ്ഞു ഇപ്പോ ഹനീഫിന്റെ മകന്റെയും ഇനി ദിലീപിന്റെ മകള്‍ മീനാക്ഷിയാണുള്ളത്, നടന് കലാഭവന്‍ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ഡിസംബര്‍ അവസാന വാരമായിരുന്നു ഹനീഫിന്റെ മൂത്തമകന് ഷാറൂഖിന്റെ വിവാഹം.
നടന് ദിലീപ്, ഇന്നസെന്റ്, നാദിര്‍ഷ, തെസ്നിഖാന്, നിയാസ് ബക്കര്‍ തുടങ്ങി നിരവധി പേര് ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ വിഡിയോ ഹനീഫ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്ക്.
ഷാരൂഖ് ഹനീഫും സിത്താര ഹനീഫും മലയാളത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയനായ നടന്മാരില് ഒരാളാണ് കലാഭവന്‍ ഹനീഫ്. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്പില് എത്തി വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം 1990 ല്‍ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച വേഷങ്ങളായിരുന്നു. 33 വര്‍ഷമായി സിനിമയില്‍ ചെറിയ വേഷത്തില്‍ മാത്രം അഭിനയിക്കുന്ന വലിയ നടനാണ് കലാഭവന്‍ ഹനീഫ്.FC