യാത്രക്കിടെ നടന് നന്ദ ഹൃദയാഘാതം വന്ന് ആശുപത്രിയില്‍, പള്ളിയില്‍ കയറി ഇറങ്ങുമ്പോള്‍….

ഒരു പാര്‍ട്ടി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് നടന് നന്ദമൂരി താരകരത്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചാണ് സംഭവം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന് കൂടിയാണ് താരക രത്ന. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനാണ് യുവഗളം പദയാത്ര നയിക്കുന്ന നാരാ ലോകേഷ്. പദയാത്രയ്ക്കൊപ്പം താരക രത്നയും ഉണ്ടായിരുന്നു. യാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങള്‍ക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയില്‍ നടന്ന ചടങ്ങിലും നടനും പങ്കെടുത്തിരുന്നു.
പള്ളിയില്‍ നിന്ന് പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. താരക രത്നയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് നന്ദമൂരി ബാലകൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. താരകരത്നയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായും വാല്‍വുകള്‍ക്ക് ബ്ലോക്ക് ഉള്ളതായും ബാലകൃഷ്ണ അറിയിച്ചു. താരകരത്ന നിലവില്‍ ഐ.സി.യുവിലാണ്. പ്രാര്‍ത്ഥനയിലാണ് സിനിമ. FC