നടന് ദിലീപ് ഇനി പവി പുതിയ സിനിമയുടെ ആദ്യപോസ്റ്റര്‍ എത്തി.. ‘പവി കെയര്‍ ടേക്കര്‍’ ബോഡിഗാര്‍ഡ് പോലെയോ…
ഈയടുത്തായി വന്ന ദിലീപ് ചിത്രങ്ങള്‍ക്കൊന്നും വേണ്ട സ്വീകാര്യത ലഭിച്ചില്ല അത് താരത്തോടുള്ള വെറുപ്പുകൊണ്ടല്ല, നല്ല കഥയോ ദിലീപില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നതോ ആയില്ല എന്നത് തന്നെ പ്രശ്നം, ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘പവി കെയര്‍ ടേക്കര്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്. അഞ്ച് പുതുമുഖ നായികമാരും ചിത്രത്തിലുണ്ട്.
ജോണി ആന്റണി, രാധിക ശരത്കുമാര്, ധര്മ്മജന് ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ‘പവി കെയര്‍ ടേക്കര്‍’.
കന്നഡയിലും മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ച മിഥുന് മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ധര്‍മ്മജന്റെ തിരിച്ചു വരവുകൂടി ഈ ചിത്രത്തിലൂടെയുണ്ട് .FC