രണ്ടാമത്തെ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി പേളി ശ്രീനിഷ്.. മകളുടെ പേരും മുഖവും എല്ലാമിതാ…
വിവാഹം മക്കള്‍ എന്തായാലും ഈ കാര്യത്തില്‍ പേര്‍ളി മിടുക്കിയാണ്.. നല്ല പ്രതാപത്തില്‍ നില്ക്കുമ്പോള് കുടുംബം എന്ന കാര്യത്തിന് പരിഗണന കൊടുക്കുകയും രണ്ടുമക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത താരത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.. നടിയാണ് അവസരം നഷ്ടപ്പെടും സൗന്ദര്യം നഷ്ടപ്പെടും എന്നൊന്നും ചിന്തിക്കാതെ ആഘോഷിക്കുകയാണ് കുടുംബമായി..
തന്റെ രണ്ടാമത്തെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി വന്നിരിക്കുകയാണ് നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറുമായ പേളി ശ്രീനിഷ്. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം.’ പേളി ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് കമന്റ് ചെയ്തത്. നിതാരയെ കാണാന്‍ നിലുവിനെപ്പോലെയുണ്ടെന്നും നിലുവും നിതുവും എന്നാകും ഇനി ഇവര്‍ അറിയപ്പെടുകയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. FC