സൂക്ഷിച്ചു നോക്കണ്ട പൃഥ്വിരാജ് തന്നെയാണ് 30 കിലോയാണ് കുറച്ചത്.. ഒരുരോഗിയെപോലെ..മണലാരണ്യത്തില്‍…
കഥാപാത്രത്തിനുവേണ്ടി വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരെ നാം മലയാളസിനിമയില്‍ കാണുന്നത് ആദ്യമല്ല ദിലീപും ജയസൂര്യയും കൂനന്ന്മാരായി, ജയറാം കേളിയില്‍ ഒരുകാലില്ലാത്തവനായി, കലാഭവന്‍ മാണി അന്ധനായി, ഇപ്പോഴിതാ മെലിഞ്ഞൊട്ടിയ രൂപത്തില്‍ പൃഥ്വിരാജും ആടുജീവിതം നോവലിലെ അതിജീവന കഥ പോലെ തന്നെയായിരുന്നത്രേ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകര്‍ നേരിടേണ്ടി വന്ന അനുഭവങ്ങളും.
ജോര്‍ദാനില്‍ ഏതാണ്ട് അറുപത് ദിവസത്തോളമാണ് സംവിധായകന് ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവര്‍ കുടുങ്ങിയത്. 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ച് നില്ക്കുന്ന അവസ്ഥയിലായിരുന്നു അന്ന്. അതിനാല്‍ ചിത്രീകരണം മാറ്റുകയോ നീട്ടിവച്ചാലോ താന്‍ വീണ്ടും ആ അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നതാണ് സംവിധായകന് പ്രധാന വെല്ലുവിളിയായിരുന്നത് എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു.
ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ഓസ്ട്രിയയില്‍ പോയും പ്രത്യേക തയ്യാറെടുപ്പുകള്‍ പൃഥ്വി നടത്തിയിരുന്നു. പക്ഷേ ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. വിശാലമായ മരുഭൂമിയില്‍ ഷൂട്ടിങ് തുടരാനാവില്ലെന്നും നാട്ടിലേക്ക് പോവാനാവില്ലെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ചിത്രീകരണസംഘത്തില്‍ പെട്ടവര്‍ വിഷാദത്തിലേക്ക് വഴുതിവീഴുന്ന സാഹചര്യമുണ്ടായി. ഒരു ക്യാപ്റ്റനായി ബ്ളെസ്സി എല്ലാവരേയും വിളച്ചുകൂട്ടി. ധൈര്യം പകരാന്‍ പൃഥ്വിരാജും ഉണ്ടായിരുന്നു.
ദുഃഖവെള്ളി വിഷു തുടങ്ങിയ ആഘോഷങ്ങളില്‍ നിന്നും അവര്‍ വിട്ടു നിന്നില്ല. ദുഃഖവെള്ളിക്ക് യേശുവിനെ പോലെ ഒരുങ്ങി കുരിശിന്റെ വഴിയെ പോലെ പരമ്പരാഗത രീതിയിലുള്ള ചടങ്ങുകള്‍ നടത്തി. വിഷുവിന് കണിക്കൊന്നയ്ക്ക് പകരം പേപ്പര്‍ ഉപയോഗിച്ച് കണിക്കൊന്ന തീര്‍ത്ത് കണിയൊരുക്കി.എല്ലാവര്ക്കും .മാനസിക പിന്തുണയുമായി മോഹന്‍ലാല്‍ ഫോണില്‍ സംസാരിക്കുകയുണ്ടായി. അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ സൗഹൃദവും സ്നേഹവും ഉടലെടുക്കാന്‍ കോവിഡ് കാലം സഹായിച്ചു എന്ന് തന്നെയാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. FC