കലാഭവന്‍ മണിയുടെ നായികയാകാന്‍ വിസമ്മതിച്ച ദിവ്യ ഉണ്ണി സത്യം പറഞ്ഞുകൊണ്ടു വീണ്ടുമിതാ…
മണി പോയി ദിവ്യ ഉണ്ണി അഭിനയം നിര്‍ത്തി ഇപ്പോ കൊടുത്ത ഒരഭിമുഖത്തില്‍ നടി പഴയ വേട്ടയാടല്‍ വിവരിക്കുകയാണ്, കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കനാണ് കലാഭവന്‍ മണി. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനവും ഉയര്‍ന്ന് വന്നു.
ദിവ്യ നല്കുന്ന അഭിമുഖങ്ങള്‍ക്ക് താഴെയുള്ള കമന്റ് ബോക്സുകളിലും പലരും നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് എഴുതുന്നത്. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിവ്യ പറയുന്നത്. ആരാണ് ഇത് പറഞ്ഞത് എന്നറിയില്ല. അതെക്കുറിച്ച് സംസാരിക്കാനേയില്ല. കാരണം എന്താണെന്ന് വച്ചാല്‍ നമ്മള് എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാകും. നമ്മള് നമ്മുടെ തന്നെ ഭാഗം പറയുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ഞാന്‍ അതെക്കുറിച്ച് അഭിപ്രായം പറയാനില്ല. മണിച്ചേട്ടന് പോയില്ലേ.
ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്.അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. സ്വന്തം സമയം പാഴാക്കി, മറ്റുള്ളവരെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ഇത്തരം കമന്റുകള്‍ വായിക്കാറില്ല”എന്നാണ് ദിവ്യ പറഞ്ഞത് .FC