നടനും മിമിക്രി താരവുമായ കൊച്ചിന് മിമി വിടവാങ്ങി.. ദിലീപ് നാദിര്‍ഷ ടീമിന്റെ വിശ്വസ്തന് ഇനിയില്ല…
പാരഡി ഗാനങ്ങളുടെ തമ്പുരാന് എന്ന വിളിപ്പേരായിരുന്നു മിമിക്ക് ഏറെയിഷ്ടം.. കൊച്ചിന് മിമി എന്ന പേരില്‍ തിളങ്ങിയ ആദ്യകാല മിമിക്രികലാകാരന്‍ അബ്ദുള്‍ ഹമീദ് വിടവാങ്ങി 72 വയസായിരുന്നു, മരണശേഷം അദ്ദേഹത്തെ ചുള്ളിക്കല്‍ സുജാത തിയേറ്ററിനടുത്തുള്ള സഹോദരന് കമാലുവിന്റെ വീട്ടിലേക്കാണ് കൊണ്ടുവന്നത്..
കബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ നടക്കും, പാരഡി ഗാനങ്ങളിലൂടെയാണ് മിമി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്.. നാദിര്‍ഷ സംവിധാനം ചെയുന്ന സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.. നാദിര്‍ഷ ദിലീപ് കൂട്ടുകെട്ടിലിറങ്ങിയ 40 ലേറെ കാസറ്റുകളില്‍ മിമി പാടിയിട്ടുണ്ട്, മൊത്തം 450 കാസറ്റുകള്‍ ഇറക്കി.. കൊച്ചിയിലെ കൊതുക് എന്നും സിനിമക്കും കോമഡിക്കും വിഷയങ്ങളാണ് അതിന് മുന്നേ മിമി പാടിയ ഒരു ഹിറ്റ് ഗാനം ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്.. വെള്ളാരം കിളികള്‍ വലം വെച്ച് പറക്കുന്ന മേടമാസം എന്ന ഗാനത്തിന്റെ പാരഡിയാണ് കുന്നോളം കൊതുകുകള്‍ വലം വെച്ച് പറക്കുന്നൊരീ ദേശം എന്നാക്കിയാണ് മിമി പാടിയത്.. നന്നായി പാടി ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു നടന്ന മിമിയും ഓര്‍മ്മയായി അദ്ദേഹത്തിന്റെ ഭാര്യ നസീമ, രണ്ടുമക്കളാണ് അനസും, ഹാരിസും.. ആദരാഞ്ജലികളോടെ FC