വീണ്ടും പൂത്തു പ്രണയം, നടി ദിയയുടെ കാമുകനെ തേടിയവര്‍ക്കും ആശ്വാസം ആളെക്കണ്ടല്ലോ.. കൊള്ളാം ചെക്കന്..
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകും എന്നുപറഞ്ഞതുപോലെയാണ് കാര്യങ്ങള്‍.. പഴയ സങ്കടങ്ങളൊക്കെ തീര്‍ന്നു.. കഴിഞ്ഞ ദിവസമാണ് താന്‍ വീണ്ടും പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ സമൂഹ മാധ്യമത്തില്‍ ഒരു ചിത്രം പങ്കുവച്ചത്. മോതിരമണിഞ്ഞ ദിയയുടെ കയ്യില്‍ ഒരാള്‍ പിടിച്ചു നില്‍ക്കുന്നതായിരുന്നു പോസ്റ്റ്. ‘ഞാന്‍ യെസ് പറഞ്ഞു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ചിത്രം വൈറലായതോടെ ദിയയുടെ പ്രിയതമനെ തേടുകയായിരുന്നു ആരാധകര്‍. ദിയയുടെ സുഹൃത്ത് അശ്വിനാണ് ചിത്രത്തിലെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ അത് അശ്വിന് തന്നെയാണെന്ന് വ്യക്തമാവുകയാണ്.
അശ്വിന് ഗണേഷ് തന്നെയാണ് ദിയക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചത്. ദിയയെ മോതിരമണിയിക്കാനായി തയ്യാറായി നില്ക്കുന്ന അശ്വിന്റെ ചിത്രമാണ് പങ്കുവച്ചത്. ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്നാണ് അശ്വിന് ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ദിയ കണ്ണു കെട്ടി നില്ക്കുന്നതും, മോതിരവുമായി അശ്വിന് തൊട്ടപ്പുറത്ത് നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ട്. നേരത്തെയും ദിയയും അശ്വിനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ദിയ ഇത് നിഷേധിച്ചിരുന്നു. ആദ്യ പ്രണയം ബ്രേക്കപ്പായതിന് ശേഷം എപ്പോഴും ദിയയുടെ വീഡിയോയിലും ചിത്രങ്ങളിലുമെല്ലാം അശ്വിനും ഒപ്പമുണ്ടായിരുന്നു. ദിയയും അശ്വിനും വിവാഹം ചെയ്യണമെന്ന് പലപ്പോഴും ആരാധകരും ഇരുവരുടെയും ഫോട്ടോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. FC