സായി പല്ലവിയുടെ അനിയത്തിയും നടിയുമായ പൂജയുടെ വിവാഹ നിശ്ചയത്തിന് വടം വലി.. ഇനി ഇത് കല്യാണത്തിന്റെ ഭാഗമാകും…
ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും ഓരോ പുതിയ ആചാരങ്ങളും കളികളും രൂപപ്പെടും ഇപ്പോഴിതാ, സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹനിശ്ചയ ചിത്രങ്ങളും, വീഡിയോകളും ശ്രദ്ധേയമാകുന്നു. സായി പല്ലവി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. വീട്ടിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. വടം വലിയും ഡാന്‍സുമൊക്കെയായി സഹോദരിയുടെ വിവാഹം സായി കെങ്കേമമാക്കി. വിവാഹനിശ്ചയത്തിനായി ഒരുങ്ങുന്ന അനിയത്തിയെ മേക്കപ്പ് ചെയ്യാന്‍ സായ് പല്ലവിയും കൂടുന്നതിന്റെ വീഡിയോയും വൈറലാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
”സായ് പല്ലവി സെന്താമരൈ… ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ” എന്നും ‘ഞാന്‍ നെര്‍വസ് ആണ്’ എന്നുമൊക്കെ സഹോദരി പറയുന്നുണ്ട്. നെര്‍വസ് ആകേണ്ട കാര്യമില്ല എന്നും നീ സുന്ദരിയായിരിക്കുന്നു എന്ന് സായ് പല്ലവി മറുപടി പറയുന്നു. വിനീത് ആണ് പൂജയുടെ വരന്. ഇരുവരുടെയും വിവാഹ നിശ്ചയം ഞായറാഴ്ച നടന്നു. വിവാഹനിശ്ചയത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
‘നിസ്വാര്‍ത്ഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്, അവന് എന്റെ സൂര്യകിരണമാണ്. എന്റെ ‘പാര്‍ട്ണര്‍ ഇന്‍ െ്രെകം’, ഇപ്പോള്‍ എന്റെ പങ്കാളി.”പൂജ കണ്ണന് വീഡിയോയ്ക്കൊപ്പം കുറിച്ചു. FC