ഇനി പിരിഞ്ഞിരിക്കാന്‍ എനിക്ക് വയ്യ ഗായിക അമൃത ഗോപിസുന്ദറിനെ തിരയുന്നു.. എവിടെപ്പോയെന്ന്….
ജീവിത പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറിനൊപ്പമുള്ള പുതുചിത്രം പങ്കിട്ട് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറിനെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം പ്രകടിപ്പിച്ചുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. ‘എന്റെ സന്തോഷം നീയാണ്. നിന്നെ കാണാന്‍ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല എനിക്ക്’, എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്.
ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോപി സുന്ദര്‍ എവിടെയാണെന്നു ഗായികയോടു തിരക്കുകയാണ് ആരാധകര്‍.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് അമൃത സുരേഷ് യുഎ ഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഗോപി സുന്ദര്‍ എത്തിയിരുന്നില്ല. ഗോള്‍ഡന്‍ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ചു കൊണ്ട് ഗോപി സുന്ദര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഗോപിയെ മിസ് ചെയ്യുന്നുവെന്നാണ് അമൃത പോസ്റ്റിനു നല്കിയ കമന്റ്.
കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമ ഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു. വേഗം ഒന്നിച്ചു ചേരാന്‍ കഴിയട്ടെ. FC