റിമിയുടെ പപ്പ മരിച്ചത് ഹൃദയാഘാതം മൂലം.. അച്ചനൊപ്പമുള്ള ഫോട്ടോയില്‍ നോക്കി കണ്ണീര് തൂകി……
വലിയ കരുത്താണ് ഓരോരുത്തര്‍ക്കും രക്ഷിതാക്കള്‍, പെട്ടന്നവരില് ഒരാളില്ലാതാകുമ്പോള് അതൊരു നഷ്ടമാണ് അനുഭവിക്കുന്നവര്‍ക്ക് മാത്രമറിയാവുന്ന വേദന, പിതാവ് ടോമി ജോസഫിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. തനിക്കു സമ്മാനമായി കിട്ടിയ ഡിജിറ്റല്‍ പെയിന്റിങ് ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്. ‘എന്റെ പപ്പ’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ്.
ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് മനീഷയാണ് റിമിയുടെയും പപ്പയുടെയും ചിത്രങ്ങള്‍ കോര്‍ത്തിണക്കിയത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിന് റിമി മനീഷയോടു നന്ദി അറിയിച്ചു. മാജിക് ഇങ്ക് എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ ഡിജിറ്റല്‍ പെയിന്റിങ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ മനീഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിമിയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി.
ശ്വേത മേനോന്, ദീപ്തി വിധുപ്രതാപ്, സ്നേഹ ശ്രീകുമാര്‍, രഞ്ജിനി ജോസ് തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണു പ്രതികരണങ്ങളറിയിച്ചു രംഗത്തെത്തിയത്. ഇതിനു മുന്‍പും പ്രിയപ്പെട്ട പപ്പയുടെ ഓര്‍മ്മച്ചിത്രങ്ങള്‍ റിമി ടോമി പങ്കുവച്ചിട്ടുണ്ട്. റിമി വീട്ടില്‍ വച്ചു ഷൂട്ട് ചെയ്യുന്ന വിഡിയോകളിലൂടെയൊക്കെ പപ്പയുടെ ഫോട്ടോ കാണിച്ച് പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കാറുമുണ്ട്. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. FC