ഭാഗ്യയുടെ വിവാഹത്തിന് മോഹന്‍ലാല്‍ കെട്ടിയ വാച്ച് 38 ലക്ഷം വിലയുള്ളത്.. മാസ്സ് എന്‍ട്രിയില്‍ കൈവീശിയത് വെറുതെയല്ല…
കൈവീശിയും മുടിയൊതുക്കിയും മൂക്ക് ചൊറിഞ്ഞും കളിക്കുമ്പോഴൊന്നും കാര്യം പിടികിട്ടിയില്ല ഇപ്പോഴല്ലേ അറിയുന്നത് കൈയില്‍ കെട്ടിയ വാച്ച് മുപ്പത്തിയെട്ടു ലക്ഷത്തിന്റേതാണെന്ന്.. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ ഓരോ ദിവസവും വിവാഹ വിശേഷങ്ങള്‍ നിറയുകയാണ്.
ഇപ്പോഴിതാ വിവാഹത്തിനെത്തിയ നടന് മോഹന്‍ലാലിന്റെ വാച്ചിനെ പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. അത്യാഡംബരമായ വാച്ച് ധരിച്ചാണ് മോഹന്‍ലാല്‍ ഭാഗ്യയുടെ വിവാഹത്തിനെത്തിയത്. റോളക്സ് എന്ന ബ്രാന്റിന്റെ ജിഎംടി മാസ്റ്റര്‍ 2 അഥവാ റൂട്ട് ബീര്‍ വാച്ചാണ് മോഹന്‍ലാല്‍ ധരിച്ചത്. 1981ലാണ് ഈ മോഡല്‍ പുറത്തിറക്കിയത്. യെല്ലോ ഗോള്‍ഡ് നിറത്തിലുള്ള കേസും ബ്രേസ്ലെറ്റുമാണ് പ്രത്യേകത. റെഡ് വൈന്‍ നിറത്തിലുള്ള ഡൈലാണ് നല്‍കിയിരിക്കുന്നത്. റെഡ് വൈന്‍ നിറത്തില്‍ തന്നെയുള്ള റൊട്ടേറ്റിങ് ബെസലും വാച്ചില്‍ നല്‍കിയിട്ടുണ്ട്. 10 മീറ്ററാണ് വാച്ചിന്റെ വാട്ടര്‍ റസിസ്റ്റന്റ് കപ്പാസിറ്റി.
ഏകദേശം 38 ലക്ഷം രൂപയാണ് വാച്ചിന്റെ വില. താരത്തിന്റെ വാച്ചിന്റെ വില കേട്ട് പലരും അമ്പരന്നിരിക്കുകയാണ്.പല വിധത്തിലുള്ള വാച്ചുകളുടെ ശേഖരണമുള്ള താരമാണ് മോഹന്‍ലാല്‍. പൊതു ചടങ്ങുകളിലും സിനിമാ പ്രെമോഷനുകളിലുമെല്ലാമെത്തുന്ന ലാലേട്ടന്റെ വാച്ച് എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. റിച്ചാര്‍ഡ് മില്ലെ , പറ്റെക് ഫിലിപ്പ് അക്വാനോട്ട്, ബ്രിഗൂട്ട് ട്രെഡിഷന്‍, എന്നീ ആഡംബര വാച്ചുകളും നേരത്തെ മോഹന്‍ലാല്‍ ധരിച്ചിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന വാച്ചുകള്‍ വരെ താരത്തിന്റെ ശേഖരത്തിലുണ്ട് FC