നടി മല്ലിക വീട്ടില്‍ മരിച്ചനിലയില്‍.. ഫാനില്‍ തൂങ്ങിയാണ് ജീവന് വെടിഞ്ഞത്.. ഇന്നലെ സംവിധയകന് പ്രകാശും തൂങ്ങിമരിച്ചു…
ഇന്നലെ വന്ന ദുഃഖവാര്‍ത്ത മലയാള ചലച്ചിത്ര സംവിധായകന് പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു. എന്നാലിതാ അത്തരത്തിലൊരു സങ്കടവാര്‍ത്ത കൂടി വന്നിരിക്കുന്നു നടിയും ഗായികയുമായ മല്ലികാ രാജ് പുത് (35) എന്ന വിജയലക്ഷ്മിയെ സ്വവസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു 35 വയസ്സായിരുന്നു താരസുന്ദരിക്ക്, മരണവാര്‍ത്ത പോലീസ് അധികൃതരാണ് അറിയിച്ചത്, കോട്ട് വാലി പോലീസ് സ്റ്റേഷന് പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്.
എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിംഗ് പറഞ്ഞു. ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ല്‍ കങ്കണാ റണൗട്ട് നായികയായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലെ വേഷം അവര്‍ക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ഗായകന് ഷാന്‍ ആലപിച്ച യാരാ തുഝേ എന്ന ആല്‍ബവും മല്ലികയ്ക്ക് ജനപ്രീതി സമ്മാനിച്ചു. രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച താരം പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞു.. കഥക് പരിശീലകയായിരുന്നു. ഗസലുകള്‍ എഴുതുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആദരാഞ്ജലികളോടെ FC