നടി വാണി വിശ്വനാഥിന്റെ ഭര്‍ത്തവും നടനുമായ ബാബുരാജിനെ പോലീസ് അറസ്റ്റുചെയ്തു.
സ്വന്തം റിസോര്‍ട്ട് വാടകക്കു നല്‍കിയതുമായി ബന്ധപെട്ട വഞ്ചനാക്കേസിലാണ് നടന് ബാബുരാജിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്, അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടന് അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
അറസ്റ്റ് ചെയ്ത ബാബുരാജിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടും. കേസില്‍ ഹൈക്കോടതി നേരത്തെ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കല്ലാറില്‍ ബാബുരാജിന് ഒരു റിസോര്‍ട്ടുണ്ട്. റവന്യൂ നടപടികള്‍ നേരിടുന്ന റിസോര്‍ട്ടാണിത്.
ഇത് കോതമംഗലം സ്വദേശിയായ അരുണ്‍ എന്നയാള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. 40 ലക്ഷം രൂപയാണ് ഇതിന് ബാബുരാജ് കൈപ്പറ്റിയത്. ലോക്ക്ഡൗണ്‍ തുടങ്ങി ആദ്യഘട്ടത്തില്‍ റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ചില രേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് പാട്ടക്കാരന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാബുരാജ് അത് നല്‍കിയില്ല എന്നതാണ് കേസ്സിനാധാരം. FC