നടന് തങ്കരാജ് മരിച്ചു.. താരങ്ങളുടെ വന്‍ നിരയെത്തും.. അവസാന നോക്ക്
കാണാന്‍…
നാടന്‍ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് ശ്രദ്ധേയനാവുന്നത്.
പരിയേറും പെരുമാളിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘നിങ്ങളുടെ കാലടിപ്പാടുകള്‍ എന്റെ അവസാന ചിത്രം വരെ നിലനില്ക്കും’ എന്നാണ് സംവിധായകന് മാരി സെല്‍വരാജ് ട്വീറ്റ് ചെയ്തത്. പരിയേറും പെരുമാളിന്റെ സെറ്റില്‍ തങ്കരാജിനൊപ്പം നില്ക്കുന്ന ഒരു ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ നായകന്റെ അച്ഛന് വേഷം സിനിമാ പ്രേമികളില്‍ ഏറെ നൊമ്പരമുണര്‍ത്തിയിരുന്നു.
ഒരു തെരുവ് നര്‍ത്തകനായാണ് അദ്ദേഹം വേഷമിട്ടത്. മകന്റെ സഹപാഠികളാല്‍ തെരുവില്‍ പട്ടാപ്പകല്‍ അപമാനിക്കപ്പെടുന്ന പിതാവിന്റെ വേഷം തങ്കരാജിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. ഏതാനും മാസങ്ങള്ക്കമുമ്പാണ് സ്വന്തമായി നല്ലൊരു വീട് എന്ന സ്വപ്നം തങ്കരാജിന് സാക്ഷാത്ക്കരിച്ചത്. നെല്ലൈ ജില്ലാ ഭരണകൂടവും പ്രോഗ്രസീവ് റൈറ്റേഴ്സ് യൂണിയനും ചേര്‍ന്നാണ് അദ്ദേഹത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയത്. തിരുനെല്‍വേലി ജില്ലാ കളക്ടറാണ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത്. ആദരാഞ്ജലികളോടെ FC