ഗായികയും നടിയുമായ വാണി ജയറാം മരിച്ചനിലയില്‍.. നെറ്റിയില്‍ പൊട്ടല്‍…..
പ്രതീക്ഷിക്കാത്ത വാര്‍ത്ത, എന്തുപറ്റിയതായിരിക്കുമെന്നറിയില്ല വാണിജയറാമിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഗായിക വാണിജയറാം അന്തരിച്ചു 77 വയസ്സായിരുന്നു . ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് അവരെ കണ്ടെത്തിയത്. നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. ആ പൊട്ടല്‍ എങ്ങനെ സംഭവിച്ചു എന്നു വിശദമായി പരിശോധിക്കേണ്ടി വരും.. ആ വീഴ്ചയും പൊട്ടലുമാണോ മരണകാരണമെന്നും അറിയില്ല.
തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു വാണിയുടെ യഥാര്‍ത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ വാണി ജയറാമിനെ തേടിയെത്തി. കഴിഞ്ഞയാഴ്ചയാണ് പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചത്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്. ആദരാഞ്ജലികളോടെ FC